ഡോ. അബ്ദുറഹ്‌മാന് യാത്രയയപ്പ് നൽകി

ഡോ. അബ്ദുറഹ്‌മാൻ എലിക്കോട്ടിലിന് സി.ഐ.സി ബിൻ ഉംറാൻ യൂണിറ്റ് പ്രസിഡണ്ട് അബ്ദുറഹ്മാൻ പി.പി ഉപഹാരം നൽകുന്നു

ദോഹ: 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. അബ്ദുറഹ്‌മാൻ എലിക്കോട്ടിലിന് സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ബിൻ ഉംറാൻ യൂണിറ്റ് യാത്രയയപ്പ് നൽകി. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ പീഡിയാട്രിക് വിഭാഗത്തിൽ 16 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം, സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു.

യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഹ്‌മാൻ പി.പി ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്റ് ഉനൈസ് മലോൽ, അബൂബക്കർ സി, മദീന ഖലീഫ സോൺ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

More News