പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചപ്പാറ പുതുവീട്ടിൽ നായിഫ് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതിയുടെ ചപ്പാറയിലെ വീട്ടിലെത്തിച്ച്  ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, എ​സ്.​ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, ര​വി​കു​മാ​ർ, ജെ​യ്സ​ൻ, സി.​പി.​ഒ​മാ​രാ​യ രാ​ജ​ൻ, ഫൈ​സ​ൽ, സു​ജീ​ഷ്, ഗോ​പ​കു​മാ​ർ എന്നിവരടങ്ങിയ അ​ന്വേ​ഷ​ണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Print Friendly, PDF & Email

Leave a Comment

More News