ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഓണാഘോഷം വേറിട്ട അനുഭവമായി

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ വേറിട്ട ഓണാഘോഷം മാതൃകയായി. എടത്വ കെഎസ്ഇബി ജീവനക്കാരോടോപ്പമാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭാരവാഹികൾ ഓണം ആഘോഷിച്ചത്.

തിരുവോണ ദിനവും ഞായറാഴ്ചയും ആയതിനാൽ എടത്വയിൽ ഹർത്താലിന്റെ പ്രതീതി ആയിരുന്നു. തിരുവനന്തപുരത്ത് നിന്നും ഇവിടെയെത്തി ജോലി ചെയ്യുന്നവരുണ്ട്. തിരുവോണ ദിനത്തിൽ കൂടുംബാംഗങ്ങൾകൊപ്പം ഓണം ആഘോഷിക്കാന്‍ സാധിക്കാതെ ഡ്യൂട്ടിയിലുള്ളവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് ഇപ്രകാരം ഓണ സദ്യ ഒരുക്കിയത്.

കെഎസ്ഇബി ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. എൽസിഐഎഫ് കോഓർഡിനേറ്റർ ലയൺ റോബിൻ ടി കളങ്ങര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ലയൺ ബിനോയി കളത്തൂർ, ലയൺ കെ ജയചന്ദ്രന്‍, ലയൺ വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. കെഎസ്ഇബി എടത്വ സബ് എഞ്ചിനിയർ കെ അജീഷ് നന്ദി പറഞ്ഞു.

Leave a Comment

More News