വിമർശകരെ രാജ്യദ്രോഹികളാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്: ഹമീദ് വാണിയമ്പലം

വെൽഫെയർ പാർട്ടി എറണാകുളം ജില്ല കമ്മിറ്റി തോപ്പുംപടിയിൽ നടത്തിയ ജനകീയ പ്രതിരോധം അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആർഎസ്എസ് ഉണ്ടാക്കി വെച്ച സംസ്കാരിക ഫാസിസം കേരളത്തിലെ തെരുവുകളിലെ രാഷ്ട്രീയ ഫാസിസത്തേക്കാൾ വലുതാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി എറണാകുളം ജില്ല നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിൻ്റെ കൈയ്യിലെ ഉപകരണമായി മാറിയതുകൊണ്ടാണ് വിമർശകരെ പോലും തീവ്രവാദിയും രാജ്യദ്രോഹികളുമാക്കാൻ സി പി എമ്മിനെ തോന്നിപ്പിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് നേതൃത്വം നൽകുന്ന ഡീപ് സ്റ്റേറ്റ് ആണ് അധികാരം കൈയ്യാളുന്നത് എന്നും പി ആർ ടീമിനെ പോലും നിയന്ത്രിക്കുന്നത് എന്നും മനസ്സിലാക്കാൻ കഴിയാത്ത ഗതികേടിലേക്ക് സിപിഎമ്മും മുഖ്യമന്ത്രിയും മാറി എന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാർ നേതൃത്വം നൽകുന്ന വംശഹത്യക്ക് കളമൊരുക്കുകയാണ് പോലീസിലൂടെ മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡൻ്റ് കെ.എച്ച്. സദക്കത്ത് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ വൈസ് പ്രസിഡൻ്റ് നസീർ അലിയാർ കൊച്ചി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. സഹീർ മനയത്ത്, നാദിർഷ, മണ്ഡലം പ്രസിഡൻ്റ്മാരായ ആഷിഖ് കൊച്ചി, അബ്ദുൾ മജീദ്, വി.കെ. അലി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Comment

More News