രണ്ടാനമ്മ അഞ്ചു വയസ്സുകാരനെ ദേഹത്ത് കല്ല് കെട്ടി കിണറ്റിലേക്ക് എറിഞ്ഞു

സുന്ദര്‍ഗഢ്: ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ, യുവതി അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെ കണ്ണുകള്‍ കെട്ടി, കൈകള്‍ ബന്ധിച്ച് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയെ കിണറ്റിലേക്ക് എറിയുന്നതിന് മുമ്പ് ദേഹത്ത് വലിയ കല്ല് കെട്ടിയിരുന്നതിനാൽ കുട്ടി വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സ്വന്തം കുട്ടിയെക്കാൾ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള ആൺകുട്ടിയെ ഭര്‍ത്താവ് സ്‌നേഹിക്കുന്നതിനാൽ താന്‍ ദുഃഖിതയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.

റൂർക്കേല നഗരത്തിന് സമീപമുള്ള രഘുനാഥ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. മരിച്ച കുട്ടിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയാണ് അറസ്റ്റിലായ യുവതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Comment

More News