പുത്തൻ പ്രതീക്ഷകളുമായി സച്ചിൻ ബേബി ഐപിഎൽ 2025 ‘ഇൽ സൺ റൈസേഴ്‌സ് ഹൈദരാബാദിലേക്ക്

മിന്നും ഫോമിൽ കേരളത്തിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന സച്ചിൻ ബേബി ഐപിഎൽ 2025 ‘ഇൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്ക് . SRH പോലെയുള്ള വമ്പൻ ടീമിലേക്ക് അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സച്ചിൻ ബേബി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തുന്നുണ്ട്, അത് ഈ സെലക്ഷന് സഹായകരമായിയെന്നു കരുതുന്നതായി സച്ചിൻ ബേബി അഭിപ്രായപ്പെട്ടു.

ഐപിഎൽ തുടങ്ങാൻ ഇനിയും 3-4 മാസമുണ്ട്. അത് കൊണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേരള ടീം മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും , മികച്ച ഫോമിൽ രഞ്ജി ട്രോഫിയിലും സയ്യിദ് മുസ്താഖ് അലി ടൂർണമെന്റ്റിലും കളിക്കുന്ന കേരളത്തിന് കൂടുതൽ വിജയങ്ങൾ സമ്മാനിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് കേരളത്തിന്റെ പ്രിയ താരം അഭിപ്രായപ്പെട്ടു

സൺ റൈസേഴ്സ് ഹൈദരാബാദ് നൽകിയ ഈ അവസരത്തിൽ ഏറെ സന്തോഷവാനാണെന്നും മികച്ച ഒരു IPL സീസണിലേക്കാണ് ഉറ്റു നോക്കുന്നതെന്നും സച്ചിൻ ബേബി പറഞ്ഞു

ജിനേഷ് തമ്പിയുമായി സംസാരിക്കുകയായിരുന്നു സച്ചിൻ ബേബി

ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തകർപ്പൻ പ്രകടനത്തിലൂടെയാണ് കൊല്ലം sailors പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കിരീടനേട്ടം കരസ്ഥമാക്കിയത്.

സഞ്ജു സാംസനോടൊപ്പം, സച്ചിൻ ബേബി, വിഷ്ണു വിനോദ്, വിഘ്‌നേഷ് പുത്തൂർ എന്നിവരാണ് ഇക്കുറി കേരളത്തിൽ നിന്നുള്ള ഐപിൽ താരങ്ങൾ.

Leave a Comment

More News