കുടിവെള്ളം ലഭ്യമാക്കുന്നതിന് വേദനം നൽകി

മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പാലിറ്റി രണ്ടാം വാർഡ് പാണ്ടിക്കാട് ഭാഗത്ത് പത്തോളം കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി ലൈൻ വെള്ളം കണക്ഷൻ ലഭിക്കുന്നതിനായി വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫിന് നിവേദനം നൽകി.

ഏറെ കാലമായി പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ള കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. പ്രസ്തുത കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ ഉടൻ നൽകാനുള്ള നിർദ്ദേശം മണ്ണാർക്കാട്ടെ വാട്ടർ അതോറിറ്റി ഓഫീസിന് നൽകിയതായി അഡ്വ. ജോസ് ജോസഫ്‌ അറിയിച്ചു. വെള്ളം അടിസ്ഥാന ആവശ്യമാണെന്നും അത് ഏവർക്കും ലഭ്യമാക്കൽ ഇടത് സർക്കാർ നയം ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഐ എൻ എൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ ന്റെ നേതൃത്വത്തിൽ പ്രദേശവാസികളായ നാരായണൻ കുട്ടി, പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, ഷനോജ്, പ്രശാന്ത് എന്നിവർ നിവേദനം നൽകി.

Leave a Comment

More News