ഡിഎംഎ അംഗത്വ വിതരണം: പ്രസിഡന്റ് ജൂഡി ജോസ് പ്രഥമ അംഗത്വം രഷ്മ രഞ്ജനു നല്‍കി നിര്‍വഹിച്ചു

ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ 2025ലെ അംഗത്വവിതരണം പ്രസിഡന്റ് ജൂഡി ജോസ് പ്രമൂഖ വനിതാ പ്രവര്‍ത്തകയും എഴുത്തുകാരിയും കവിയുമായ രഷ്മ രഞ്ജനു പ്രഥമ മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഉത്ഘാടനം ചെയ്തു. ഫോമ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ജയന്‍, അസോസിയേഷന്‍ ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേര, ശ്രീനാഥ് ഗോപാലകഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷം ഫോമ വിമന്‍സ് ഫോറം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രഷ്മ കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. അസോസിയേഷന്റെ മാഗസിന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള രഷ്മ കഴിഞ്ഞ നാലു വര്‍ഷമായി ഫോമാ ന്യൂസ് ടീമിലും അംഗമാണ്. ഇംഗ്‌ളീഷ് പബ്‌ളിക് സ്പീക്കിംഗ് പരിശീലിപ്പിക്കുന്ന അദ്ധ്യാപികകുടിയായ രഷ്മ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധയാണ്.

Leave a Comment

More News