ആശാ വർക്കർമാരുടെ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഐക്യദാർഢ്യം

ഐക്യദാർഢ്യസംഗമത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ പങ്കെടുത്ത് സംസാരിക്കുന്നു

മലപ്പുറം: സെക്രട്ടറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ രാപകൽ സമരത്തിന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മലപ്പുറത്ത് നടത്തിയ ഐക്യദാർഢ്യസംഗമത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ പങ്കെടുത്തു. ആശാ വർക്കർമാരുടെ ഡിമാന്റുകൾ അംഗീകരിച്ച് സർക്കാർ നീതിപുലർത്തണമെന്ന് ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഖൈറുന്നീസ, സാജിത പൂക്കോട്ടൂർ, അത്വിയ്യ എന്നിവർ പങ്കെടുത്തു.

Leave a Comment

More News