ബഹുഭാഷാ പരിജ്ഞാനം കാലഘട്ടതിൻ്റെ ആവശ്യം: എം ഐ അബ്ദുൽ അസീസ്

തിരൂർക്കാട്: ബഹു ഭാഷ പരിജ്ഞാനമുള്ള വ്യക്തികളെ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും ആഗോള ജനതയുമായി സംവദിക്കാനുള്ള ശേഷി പുതു തലമുറ ആർജ്ജിച്ചെടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗവും നുസ്രത്തുൽ ഇസ്‌ലാം ട്രസ്റ്റ്‌ ചെയർമാനുമായ എം. ഐ അബ്ദുൽ അസീസ്. തിരൂർക്കാട് ഇലാഹിയ കോളേജിന് കീഴിൽ അടുത്ത അധ്യായന വർഷത്തിൽ തുടക്കമാവുന്ന ബഹു ഭാഷ പരിജ്ഞാന പ്രോഗ്രാം (പോളിഗ്ലോട്ട് കോമ്പിറ്റൻസി പ്രോഗ്രാം) പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കിയ റാസി റോഷനെ ആദരിക്കുന്ന ചടങ്ങിൽ ഇ.എം അമീൻ സാഹിബ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

പരീക്ഷണങ്ങളിൽ നിശ്ചയദാർഢ്യത്തോടെ പൊരുതാനും ജീവിത വിജയത്തിനും ഖുർആൻ ഹൃദിസ്ഥമാക്കുന്നതും പഠന വിധേയമാക്കുന്നതും സഹായിക്കുമെന്നതാണ് ഗസ്സൻ ജനതയെ കുറിച്ച വാർത്തകളിൽ നിന്നുള്ള വലിയൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടി കെ അബ്ദുല്ല അനുസ്മരണ ഇന്റർ കോളേജ് പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരൂർക്കാട് ഇലാഹിയ കോളേജ് പൂർവ്വ വിദ്യാർത്ഥി മുഹമ്മദ്‌ ഷാഫി, സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് കവിത രചനയിൽ എ ഗ്രഡോടെ ഒന്നാം സ്ഥാനം നേടിയ എസ്. ക്യു. ഐ. എസ് വിദ്യാർത്ഥി ഈലാഫ് മുജീബ്, ഖുർആൻ പാരായണ മത്സരത്തിൽ സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. ക്യു. ഐ. എസ് വിദ്യാർത്ഥി ഡാനിഷ് മുഹമ്മദ്‌ എന്നിവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.

ഡോ. അബ്ദുൽ മജീദ് കാളാവ് പുതിയ പ്രോഗ്രാം വിശദീകരണം നടത്തി. എം ടി അബൂബക്കർ മൗലവി, അലവികുട്ടി മാസ്റ്റർ, ഡോ. സുബൈർ, എ അബ്ദു റഊഫ്, എം ഐ അനസ് മൻസൂർ, അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.എൻ. മുഹമ്മദ്‌ അൻവർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഹാരിസ് കെ മുഹമ്മദ്‌ സ്വാഗതവും സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News