കെ.കെ കൊച്ച്, കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: പ്രവാസി വെൽഫെയർ

ദോഹ: ഈയിടെ അന്തരിച്ച ദലിത് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ കെ കൊച്ച് അനുസ്മരണം സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല. കെ.കെ കൊച്ചിൻ്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും ദലിത് സമൂഹത്തെ മുൻനിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെതെന്നും അരികുവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിച്ച ഒരാളായിരുന്നു അദ്ദേഹമെന്നും തുടർന്ന് സംസാരിച്ചവർ അനുസ്മരിച്ചു.

മാമൂറയിൽ വെച്ച് നടന്ന സംഗമത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ, വൈസ് പ്രസിഡണ്ടുമാരായ റഷീദലി , അനീസ് റഹ്മാൻ മാള, ജില്ലാ പ്രസിഡണ്ട് അമീൻ അന്നാര, ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News