ഹൈദരാബാദ് മലയാളി ഹൽഖ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് മലയാളി ഹൽഖ മാർച്ച് 16 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ടോളിചൗക്കിയിലെ അജ്വ കൺവെൻഷനിൽ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി പരിപാടി മാറി.ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ  പ്രൊഫ. മുഹമ്മദ് ഖാലിദ് മുബഷിർ-ഉസ്-സഫർ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാസത്തിൽ സമൂഹത്തിന്റെ ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ്ഐഒ അഖിലേന്ത്യാ ശൂറാ അംഗം   വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി, നോമ്പിന്റെയും സമൂഹസേവനത്തിന്റെയും ആത്മീയ  പ്രാധാന്യം  അദ്ദേഹം എടുത്തുകാട്ടി.

ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുല്‍ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

പി.വി.കെ. രാമൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാർ ( എഴുത്തുകാരനും നിരൂപകനും),  ഡോ. മുബഷിർ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഹൽഖ സെക്രട്ടറി തസ്നീം സ്വാഗതവും  ഹല്‍ഖ വനിതാ വിഭാഗം പ്രസിഡന്റ് സുമയ്യ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.

“വിജയമാണ് റമദാൻ” എന്ന തീമിൽ സംഘടിപ്പിച്ച പരിപാടി മലയാളി മുസ്ലിം സമൂഹത്തിനും സുഹൃത്തുക്കൾക്കും ഒത്തുചേരാനും, നോമ്പ് തുറക്കാനും, സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരമൊരുക്കി.

Leave a Comment

More News