
ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുല്‍ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
പി.വി.കെ. രാമൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാർ ( എഴുത്തുകാരനും നിരൂപകനും), ഡോ. മുബഷിർ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹൽഖ സെക്രട്ടറി തസ്നീം സ്വാഗതവും ഹല്‍ഖ വനിതാ വിഭാഗം പ്രസിഡന്റ് സുമയ്യ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.
“വിജയമാണ് റമദാൻ” എന്ന തീമിൽ സംഘടിപ്പിച്ച പരിപാടി മലയാളി മുസ്ലിം സമൂഹത്തിനും സുഹൃത്തുക്കൾക്കും ഒത്തുചേരാനും, നോമ്പ് തുറക്കാനും, സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരമൊരുക്കി.