നക്ഷത്ര ഫലം (12-04-2025, ശനി)

ചിങ്ങം: വരുമാനം ഉയരാന്‍ സാധ്യത. ആനുപാതികമായി ചെലവുകളും വർധിച്ചേക്കാം. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച നടത്തും. നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കും.

കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിനമായിരിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കാര്യവിജയവും ഇന്നത്തെ ഫലത്തിൽ കാണുന്നു.

തുലാം: അത്ര നല്ല ദിവസമല്ല. പ്രത്യേകിച്ച് അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാലും പ്രതീക്ഷ കൈവിടരുത്. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങൾക്ക് പ്രതിപലം ലഭിക്കുന്നതായിരിക്കും.

വൃശ്ചികം: അനുകൂല ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതായിരിക്കും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകുന്നതായിരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.

ധനു: ധനുരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസം. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. ജോലിയിൽ നിങ്ങള്‍ക്ക് പ്രൊമോഷന്‍ ലഭിക്കാൻ സാധ്യത.

മകരം: സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ സമയം. എഴുത്തിലും സാഹിത്യത്തിലും തത്‌പരരായവര്‍ക്ക് ഈ ദിവസം നന്ന്. സര്‍ക്കാര്‍കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും.

കുംഭം: അതിരു കടന്ന കോപം കുഴപ്പങ്ങള്‍ക്ക് കാരണമാകും. അതിനാൽ കോപം നിയന്ത്രിക്കുക. മറ്റുള്ളവരെ സഹായിക്കാന്‍ നിൽക്കുന്നതിന് പകരം ഇന്നത്തെ ദിവസം നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലെങ്കിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് ശകാരം കേൾക്കാൻ സാധ്യതയുണ്ട്.

മീനം: വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള യാത്രകൾ പരമാവധി ആസ്വദിക്കാന്‍ പരിശ്രമിക്കുക. യാത്രകള്‍ക്കനുകൂല ദിവസമാണ്.

മേടം: ഒരു നല്ല വാർത്ത നിങ്ങളെ തേടിയെത്തുന്നതായിരിക്കും. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം. അല്ലെങ്കിൽ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. എല്ലാ കാര്യങ്ങളിലും പരിശ്രമം നടത്തുക. ആ ശ്രമത്തിന് നിങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുന്നതായിരിക്കും.

ഇടവം: ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്‌ത് തീർക്കുന്നതായിരിക്കും. അതുകൊണ്ടു തന്നെ അംഗീകാരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും സാധ്യതയുണ്ട്. നിങ്ങൾ ഒരു അധികാരിയെപോലെയോ യജമാനനെ പോലെയോ പെരുമാറുന്നതായിരിക്കും.

മിഥുനം: വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. അത് ബന്ധങ്ങള്‍ക്ക് ഉലച്ചിൽ തട്ടിച്ചേക്കാം. ജലാശയത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക. മദ്യവും മറ്റു ലഹരിപദാര്‍ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്‌ടപ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

കര്‍ക്കടകം: നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. പൊതുവേ അനുകൂലമായ ദിനം.

Leave a Comment

More News