മോങ്ങം ഒരുമ ചാരിറ്റി വിഷു കിറ്റ് വിതരണം ചെയ്തു

മോങ്ങം: മോങ്ങം ഒരുമ ചാരിറ്റി വിഷു കിറ്റ് വിതരണം മോങ്ങം ലാം ലും സൂപർ മാർക്കറ്റ് എം ഡി മുഹ്സിൻ കോടാലി ഉത്ഘാടനം ചെയ്തു. മാതൃകാപരമായ പ്രവർത്തനങ്ങളുമായി മോങ്ങം ഒരുമ ചാരിറ്റി അംഗങ്ങൾക്ക് ഇടയിൽ രാഷട്ര പുരോഗതിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചാരിറ്റി ഗ്രൂപ്പാണ് മോങ്ങം ഒരുമ ചാരിറ്റി എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഷാക്കിർ മോങ്ങം സ്വാഗതം പറഞ്ഞ യോഗത്തിൽ വിജയൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സി. ഹംസ പദ്ധതികൾ വിശദീകരിച്ചു. ജാനകി തിരൂർ ആശംസ അറിയിച്ചു. ചടങ്ങിൽ സജീഷ് മോങ്ങം നന്ദി അർപ്പിച്ചു. ജമീല മോങ്ങം, ഫാത്തിമ പെരിക്കൽ മണ്ണ, ആയിശ പാലക്കാട്, പ്രസാദ് തണ്ണിപ്പാറ, ദിലീപ് കുമാർ ഫറോഖ്, വിജയകുമാരി ള്ളമതിൽ, ശ്രിശ്മ മൊറയൂർ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News