പേവിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ സിയ ഫാരിസിന്റെ വീട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു

മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ കാക്കത്തടം സിയാ ഫാരിസിന്റെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ച് ആശ്വസിപ്പിച്ചു. തെരുവ് നായ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയ സമയത്ത് മതിയായ ചികിത്സ ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് സിസി ജാഫർ, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, കെഎംഎ ഹമീദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പിസി അബ്ദുൽ മജീദ് മാസ്റ്റർ, എഫ്ഐടിയു ജില്ലാ കമ്മിറ്റിയംഗം ജയചന്ദ്രൻ പെരുവള്ളൂർ, പികെ അബ്ദുല്ലത്തീഫ്, ശംസുദ്ദീൻ ബുഹാരി എന്നിവർ സംബന്ധിച്ചു.

Leave a Comment

More News