ഹെൻറിസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം വാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് 7 മരണം

സാൾട്ട് ലേക്ക് സിറ്റി – വ്യാഴാഴ്ച രാത്രി യു.എസ്. ഹൈവേ 20 ൽ വിനോദസഞ്ചാരികളുടെ വാൻ ഒരു പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചതായി ഐഡഹോ സ്റ്റേറ്റ് പോലീസ് പറഞ്ഞു.

ഏകദേശം വൈകുന്നേരം 7:15 ന്, ഹെൻ‌റീസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം കിഴക്കൻ ഐഡഹോയിലെ ഹൈവേ 20 ലെ മൈൽ മാർക്കർ 399 ന് സമീപമാണ് അപകടം  ഉണ്ടായതെന്നു  ഐഡഹോ സ്റ്റേറ്റ് പോലീസ് പറഞ്ഞു.

പടിഞ്ഞാറോട്ട് പോവുകയായിരുന്ന ഒരു ഡോഡ്ജ് റാം പിക്കപ്പ് ട്രക്കും കിഴക്കോട്ട് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്ക് പോവുകയായിരുന്ന ഒരു മെഴ്‌സിഡസ് പാസഞ്ചർ വാനും കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന് രണ്ടും തീപിടിച്ചതായി പോലീസ് പറഞ്ഞു.

“വാൻ ഒരു ടൂർ ഗ്രൂപ്പിനെ കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട്,” ഐഡഹോ സ്റ്റേറ്റ് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

അപകടത്തിൽ വാനിലുണ്ടായിരുന്ന ആറ് പേരും പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറും മരിച്ചതായി പോലീസ് പറഞ്ഞു. വാനിൽ ആകെ 14 പേർ ഉണ്ടായിരുന്നു.

Leave a Comment

More News