തൃശൂർ പൂരം ആഘോഷത്തിനിടെ ആന ഇടഞ്ഞു; 42 പേർക്ക് പരിക്ക്

തൃശൂര്‍: ഇന്ന് (ബുധനാഴ്ച) പുലർച്ചെ തൃശൂർ പൂരം ആഘോഷത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് 42 പേർക്ക് പരിക്കേറ്റു. സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള പാണ്ടി സമൂഹ മഠം റോഡിൽ പുലർച്ചെ 2:15 ഓടെയാണ് സംഭവം. വെടിക്കെട്ട് കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയ സമയത്താണ് സംഭവം.

തിരുവമ്പാടി ദേവസ്വത്തിലെ ആനകളിൽ ഒന്നായ ഉട്ടോലി രാമൻ എന്ന ആന പെട്ടെന്ന് ആക്രമണകാരിയായി മാറിയതോടെ സുരക്ഷയ്ക്കായി ആളുകൾ പരക്കം പാഞ്ഞത് ജനക്കൂട്ടത്തില്‍ പരിഭ്രാന്തി പരത്തി. ആനയെ നിയന്ത്രണത്തിലാക്കിയത് വന്‍ ദുരന്തം ഒഴിവായി.

പരിക്കേറ്റ എല്ലാവരെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, വിദഗ്ധ ചികിത്സ ആവശ്യമുള്ള മൂന്ന് പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൂരം വേദിയിൽ ഉണ്ടായിരുന്ന റവന്യൂ മന്ത്രി കെ. രാജൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചൊവ്വാഴ്ച രാത്രി മറ്റൊരു സംഭവത്തിൽ, അയ്യന്തോളിലെ കാർത്ത്യായനി ക്ഷേത്രത്തിലെ ഘോഷയാത്രയിലെ ഭാഗമായ ചിറക്കര ശ്രീരാമൻ എന്ന ആന പാപ്പാനെ ആക്രമിച്ചു. പിന്നീട് വെറ്ററിനറി വിദഗ്ധർ ആനയെ ശാന്തനാക്കി, പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

More News