എൻ്റെ അമ്മ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സ്നേഹത്തിന്നാഴമളക്കാൻ കഴിയാത്ത
സാഗരമല്ലയോ മാതൃഹൃത്തം!
ആ മഹാസാഗര വീചിയിലാവോളം
ആലോലമാടീയെൻ ബാല്യകാലം!

അമ്മടിത്തട്ടിൽ മയങ്ങീ ഞാൻ തൊട്ടിലിൽ
അമ്മതൻ താരാട്ടു കേട്ടുറങ്ങി!
ആ പുണ്യകൈകകളാൽ വാത്സല്യമാർന്നെന്നെ
ഊട്ടിയ ചോറുണ്ടു ഞാൻ വളർന്നു!

എല്ലാമെനിക്കെന്നുമൻപോടു നൽകിടും
കല്പദ്രുമമെനിയ്ക്കമ്മയെന്നും!
ആ ദ്രുമക്കീഴിൽ ഞാൻ നിൽക്കുവോളം തെല്ലും
ആർദ്രമാകില്ലമ്മേ നിൻ മിഴികൾ!

സ്ത്രീകളിൽ രത്നമായ്, ഉത്തമസാദ്ധ്വിയായ്
ലോകത്തിനമ്മയായ് വർത്തിപ്പു നീ!
സൗമ്യത്തിൻ,ത്യാഗത്തിൻ രൂപമായ് സദ്ഗുണ-
സമ്പന്നയായെന്നും വർത്തിപ്പു നീ!

Print Friendly, PDF & Email

Leave a Comment

More News