നക്ഷത്ര ഫലം (മെയ് 18, 2025 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ ഏറെ പ്രകോപിതയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംയമനം പാലിക്കുന്നത് ഗുണകരമായേക്കാം. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തമായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക.

കന്നി: ഇന്ന് അപ്രതീക്ഷിത സാമ്പത്തിക ചെലവുകള്‍ ഉണ്ടാകാനിടയുണ്ട്. അക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് നന്നായിരിക്കും. ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് സാധ്യത. മറ്റുള്ളവരുമായി വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. അതിന് വഴിയൊരുക്കുന്ന ചര്‍ച്ചകള്‍ നടത്താതിരിക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം. സുഹൃത്തിനെ കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ആശ്വാസം പകരും. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം: മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്‌കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. ജലാശയങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മ കൊണ്ട് ക്ഷീണവും മടുപ്പും തോന്നാം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്‌ടനും ഉല്ലാസവാനുമായിരിക്കും. കാരണം നിങ്ങള്‍ക്കിന്ന് ഭാഗ്യദിനമായിരിക്കും. സന്തോഷകരമായ ചര്‍ച്ചകള്‍ നടത്താന്‍ സാധ്യതയുണ്ട്. അകന്നുപോയ ചങ്ങാതിമാരുമായി ബന്ധം സ്ഥാപിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കും. ഇതുമൂലം പുതിയ സംരംഭങ്ങള്‍ ഉണ്ടാകുകയും അത് ഭൗതിക നേട്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം.

ധനു: നിങ്ങളെ ഒരു തെറ്റായ പാതയിലൂടെ നയിക്കാന്‍ ആരെയും പ്രേരിപ്പിക്കാന്‍ അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ കഠിനമായി അധ്വാനിക്കേണ്ടി വരും. എന്നാല്‍ ഒരു കാര്യത്തിലും നിങ്ങള്‍ വേവലാതിപ്പെടാതിരിക്കുക. സംഘര്‍ഷഭരിതമായ മാനസികാവസ്ഥ കാരണം തക്കതായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ പ്രയാസമുണ്ടാകും.

മകരം: ഇന്ന് നിങ്ങള്‍ ആത്മീയപരമായ കാര്യങ്ങളില്‍ മുഴുകും. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. അന്തസും പ്രശസ്‌തിയും വര്‍ധിക്കും. ജോലിക്കയറ്റത്തിന് സാധ്യത. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷകരമായിരിക്കും. അപകടത്തിന് സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധ ചെലുത്തുക.

കുംഭം: ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ നിന്നും അവധിയെടുക്കുന്നതാണ് ഉത്തമം. പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ പ്രകോപിതരാകാതിരിക്കുക.

മീനം: പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിത പങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഉല്ലാസയാത്രക്ക് അവസരം ഒരുങ്ങും. സാമ്പത്തിക ചെലവുകളെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ഇന്ന് വിജയം കൈവരിക്കാനാകും.

മേടം: ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇതുപോലൊരു നല്ല ദിവസം വേറെയുണ്ടായിരിക്കില്ല. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഫലം കാണും. വീട് പുതുക്കി പണിയുന്നതിനെ കുറിച്ച് ആലോചിക്കും. അമ്മയുടെ ഭാഗത്ത് നിന്നും കൂടുതല്‍ പിന്തുണ ലഭിച്ചേക്കും. ഓഫിസില്‍ ഏറെ ജോലി ഭാരം ഉണ്ടാകുമെങ്കിലും മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസ നേടാന്‍ സാധിക്കും.ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. അത് നിങ്ങള്‍ക്ക് ഏറെ ഗുണകരമയേക്കാം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ഇടവം: ഇന്ന് യാത്രകള്‍ക്ക് ഏറെ അനുകൂലമായ ദിവസമായിരിക്കും. വിദേശത്തെക്കോ വിദൂര സ്ഥലങ്ങളിലെക്കോ ഉള്ള യാത്രകള്‍ സഫലമാകും. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാനാകും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ളവരില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ചെറിയ ശാരീരിക പ്രയാസങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

മിഥുനം: നിങ്ങള്‍ ഉദേശിച്ചത് പോലെ ഇന്നത്തെ കാര്യങ്ങളെല്ലാം നടക്കും. ശുഭാപ്‌തി വിശ്വാസം കൈവിടാതിരിക്കുക. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും ശാന്തത കൈകൊള്ളുക. വൈദ്യ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റിവയ്‌ക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. ഉല്ലാസത്തിനും വിനോദത്തിനും പുതിയ വസ്‌ത്രങ്ങള്‍ വാങ്ങിക്കാനും സാധ്യതയുണ്ട്. പ്രണയിനികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. സമൂഹത്തില്‍ നിങ്ങള്‍ ഏറെ പ്രശംസിക്കപ്പെടും. സാമ്പത്തിക നേട്ടവുമുണ്ടാകും. ശാരീരിക അവസ്ഥ മെച്ചപ്പെട്ട നിലയിലായിരിക്കും.

Leave a Comment

More News