ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരുടെ വിസകൾ റദ്ദാക്കും :മാർക്കോ റൂബിയോ

വാഷിംഗ്‌ടൺ ഡി സി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരോ നിർണായക മേഖലകളിൽ പഠിക്കുന്നവരോ ഉൾപ്പെടെയുള്ള ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ ആക്രമണാത്മകമായി റദ്ദാക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള എല്ലാ ഭാവി വിസ അപേക്ഷകളുടെയും സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ വിസ മാനദണ്ഡങ്ങളും പരിഷ്കരിക്കുമെന്നും  പുതിയ വിസ നയങ്ങൾ ചൈനയെയല്ല, അമേരിക്കയെയാണ് ഒന്നാമതെത്തിക്കുന്നതെന്നു മെയ് 28,നു മാർക്കോ റൂബിയോ, സ്റ്റേറ്റ് സെക്രട്ടറി പുറത്തിറക്കിയ പത്രപ്രസ്താവനയിൽ ചൂണ്ടിക്കാട്ടി

Leave a Comment

More News