നക്ഷത്ര ഫലം (30-05-2025 വെള്ളി)

ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ഒരു ദിവസം!

കന്നി: നല്ലൊരു ദിവസമാണ്. പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ – പ്രത്യേകിച്ചും വനിതകളെ – കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് ഇതാ, സമയം എത്തിക്കഴിഞ്ഞു. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇത്!

തുലാം: നിങ്ങളുടെ കാലടിയിലെ മണ്ണിന് ഇളക്കം തട്ടിയതിനാല്‍ ഇന്ന് നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. ശ്രദ്ധയോടെ പെരുമാറാനും, ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അല്‍പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ നിങ്ങൾക്കിന്ന് ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും, ബൗദ്ധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.

വൃശ്ചികം ആഹ്ളാദവും ഉല്ലാസവും നിറഞ്ഞദിവസം!!! സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറുപിക്‌നികിന് ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുന്നത് ഇന്നത്തെ സന്തോഷവേള പതിന്മടങ്ങാക്കാന്‍ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും അലോചിച്ച് വച്ചിട്ടുണ്ടാകും. പുതിയ തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യത. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. ഷോപ്പിങ്ങിന് പോകാനും യോഗമുണ്ട്. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും. ആസ്വദിക്കൂ!

Leave a Comment

More News