നക്ഷത്ര ഫലം (01-06-2025 ഞായര്‍)

ചിങ്ങം: നിങ്ങൾക്ക് വളരെയധികം ക്ഷമയും എന്നാൽ പെട്ടന്ന് പ്രകോപനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെപ്പറ്റിയുള്ള അമിതമായ ചിന്തകൾ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. സമ്മർദ്ദവും പിരിമുറുക്കവും നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ ആരുടെയും പ്രശ്‌നങ്ങളിൽ ഇടപെടരുത്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം.

കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. പണം സമ്പാദിക്കുവാൻ സാധിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ സന്തോഷം വർധിപ്പിക്കും.

തുലാം: ഇത് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ഉറപ്പാണ്.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾക്ക് മോശം പെരുമാറ്റവും ശത്രുതയും ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും നേരിടുന്നതിനുള്ള മോശം ദിവസമാണിത്.

ധനു: അപ്രതീക്ഷിതമായി പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ദിവസം. സമ്മര്‍ദ്ദങ്ങളില്‍ നിന്നു ഒഴിഞ്ഞുമാറുക. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കരുത്. അമിതമായ സംവേദനക്ഷമത നിങ്ങളുടെ മാനസിക ദുഃഖങ്ങൾ വർധിപ്പിക്കും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചിലവഴിക്കാൻ ശ്രമിക്കുക.

മകരം: ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയിലേക്ക് നയിക്കുന്ന വിവിധ മേഖലകളുടെ വിശ്വാസവും കച്ചവടവും നിങ്ങൾക്കു ഇന്ന് നേടാൻ കഴിയും. നിങ്ങൾക്ക് ഇന്ന് നിങ്ങളുടെ സമയം ശരിയായ രീതിയിൽ ചെലവഴിക്കാൻ കഴിയും. വിനോദത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നത് നല്ലതായിരിക്കും. നഷ്‌ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് തിരികെ നേടാനും അത് നിങ്ങളെ പ്രാപ്‌തനാക്കിയേക്കാം.

കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾ വിജയവും പ്രശസ്‌തിയും അംഗീകാരവും നേടാൻ സാധ്യതയുണ്ട്. നിങ്ങൾ പെട്ടെന്ന് പ്രതികരിക്കുന്നവരായി തുടരും. പക്ഷേ മാനസികമായി തയ്യാറെടുക്കണം. നിങ്ങൾ സഹപ്രവർത്തകരുടെ പിന്തുണയോടെ നിങ്ങളുടെ പദ്ധതികൾ മികച്ചതാക്കും. മറ്റുള്ളവരുടെ സന്തോഷത്തിൽ നിങ്ങൾ പങ്കാളികളാകും. നിങ്ങളുടെ പ്രവർത്തികളിൽ നിങ്ങൾ അഭിമാനിക്കുകയും ചെയ്യും.

മീനം: നിങ്ങളുടെ ചിന്തകളിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്തുവാൻ സാധിക്കും. നിങ്ങൾ എഴുത്തിലും വായനയിലും താൽപ്പര്യമുള്ളവരാണെങ്കിൽ വായനയിലൂടെ നിങ്ങളുടെ കാഴ്‌ചപ്പാടുകളെ ശരിയായ രീതിയിൽ വിലയിരുത്തുവാൻ സാധിക്കും. വിദ്യാർഥികള്‍ പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. പ്രേമിക്കുന്നവര്‍ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങളിൽ നിന്ന് അകലംപാലിക്കുക. അവ അപകടകാരികളാകാൻ സാധ്യതയുണ്ട്.

മേടം: ഇന്ന്‌ നിങ്ങൾക്ക് മാനസികമായി നല്ല ദിവസമായിരിക്കും. ചില ഘട്ടങ്ങളില്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളെ എളുപ്പത്തിൽ അസ്വസ്ഥരാക്കാം. വിദ്യാർഥികൾക്കും പണ്ഡിതന്മാർക്കും ഈ ദിവസം മികച്ചതായിരിക്കില്ല. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ബന്ധങ്ങളും മെച്ചപ്പെടും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും.

ഇടവം: നിങ്ങൾ ഇന്ന് നേരിടുവാൻ പോകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും നല്ല കാര്യങ്ങള്‍ക്ക് വഴിയൊരുക്കും. നിങ്ങൾക്ക് ഉന്മേഷവും ഊർജ്ജസ്വലതയും ഉണ്ടാകും. നിങ്ങൾ ദേഷ്യവും മുൻകോപവും കാണിക്കാൻ സാധ്യതയുണ്ട്. എന്നാൽ പെട്ടന്നുതന്നെ ശാന്തനാകും. നിങ്ങൾക്ക് എഴുത്തിൽ അഭിരുചി ഉണ്ടെങ്കിൽ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കും.

മിഥുനം: സുഖകരവും അസുഖകരവുമായ ഒരു ദിവസമാണ് നിങ്ങൾക്കിന്ന്. നിങ്ങൾക്ക് ബലഹീനതയും നിരാശയും, ഉന്മേഷവും സന്തോഷവും ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെടാം. ചെയ്യുന്ന ജോലിയിൽ നന്നായി കഷ്‌ടപ്പാട് അനുഭവപ്പെടും. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക പദ്ധതികളും പ്രവർത്തനങ്ങളും തടസപ്പെട്ടേക്കാം. എന്നാൽ തുടർന്ന് സുഗമമായി മുന്നോട്ട് പോകുകയും ചെയ്തേക്കാം.

കര്‍ക്കിടകം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും പദവികളും നൽകുന്നു. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അതിഥികൾ എന്നിവരുമായി ആസ്വാദ്യകരമായ ഒത്തുചേരൽ നിങ്ങളുടെ കൂടെയുണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭം.

Leave a Comment

More News