നക്ഷത്ര ഫലം (02-06-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ഉചിതവും ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ മികച്ചരീതിയില്‍ മുന്നോട്ട് പോകും. എന്നിരുന്നാലും ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. വ്യക്തിബന്ധങ്ങളിൽ നിസാര വാക്കുതർക്കങ്ങൾ വന്നുകൂടായ്‌കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കണം.

കന്നി: കുടുംബകാര്യങ്ങളുടെ പ്രാധാന്യമറിയുന്ന ദിവസമാണിന്ന്. കൂടിയാലോചനകളില്‍ നിങ്ങളുടെ കഴിവ് പ്രകടമാകുകയും തർക്കങ്ങൾ അവസാനിപ്പിക്കാൻ അവ പ്രയോഗിക്കുകയും ചെയ്യും. എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകുമെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം, സന്തോഷമുളള നല്ല ദിവസമായിരിക്കും. ഒരു ഉല്ലാസയാത്രയോ ഒത്തുചേരലോ കുടുംബാംഗങ്ങൾക്കൊപ്പം നടത്താൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസും ആശയങ്ങളും ഉണർവിലാവാൻ ആരാധനാസ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്.

വൃശ്ചികം: ഒരുപാട് നാളായി ഉളളിലടക്കിയ വിഷമങ്ങൾ പുറത്തു പ്രകടിപ്പിക്കുന്ന ദിവസമായേക്കാം. വർധിച്ച് വരുന്ന സമ്മർദങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചെലവഴിച്ചാൽ ആശ്വാസമുണ്ടാകും.

ധനു: ഇന്ന് പെട്ടെന്ന് നിങ്ങൾക്ക് നിങ്ങളുടെ ഇരു കൈകളും ഒരുപോലെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതു പോലെ തോന്നും. അതിനാൽ നിരവധികാര്യങ്ങൾ പ്ലാൻ ചെയ്യാൻ സാധ്യതയുണ്ട്. നിങ്ങളുടെ സഹജവാസനകൾ ഇന്ന് നിങ്ങളെ നിയന്ത്രിക്കും. അവയെ വിശ്വസിച്ച് മുന്നോട്ട് പോകുക. വഴിയിൽ വെല്ലുവിളികൾ നേരിട്ടേക്കാം.

മകരം: ആരോഗ്യമാണ് ധനം എന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നതിനാൽ ഇതുവരെയും നല്ല ആരോഗ്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതിനാൽ അത് ഇന്നൊരു പ്രശ്‌നമാകില്ല. നിലവിലുള്ള പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എന്നാലും, അവ നിങ്ങൾ പൂർത്തിയാക്കും. എന്നാൽ സമയത്ത് ജോലി പൂർത്തിയാക്കാത്തതിൽ നിങ്ങളുടെ മേലധികാരി ചിലപ്പോൾ മുഷിഞ്ഞേക്കാം. ധനസംബന്ധിയായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടില്ല.

കുംഭം: ഇന്ന് നിങ്ങളുടെ കുടുംബത്തിൽ സന്തോഷമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം ഇന്ന് സന്തോഷവാന്മാരും സന്തോഷവതികളുമായി കാണപ്പെടും. നിങ്ങൾ നൽകുന്ന സ്നേഹവും കരുതലും പല വിധത്തിൽ തിരികെ ലഭിക്കും.

മീനം: സ്ഥിരത പുലർത്താൻ നിങ്ങൾ അൽപം വ്യത്യസ്‌തമായി ഇന്ന് ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിയിൽ തിളങ്ങാൻ അഭിനിവേശം വളർത്തിയെടുക്കേണ്ടതുണ്ട്.

മേടം: ഇന്ന് നിങ്ങൾക്ക് കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവരും. ഇത് ദുഷ്‌കരമായി അനുഭവപ്പെടാം. നാളുകളായി മാറ്റിവച്ചിരുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കും. പൊതു മേഖലയിലും വൈദ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക്‌ നല്ല ദിവസം.

ഇടവം: ഇന്ന് നിങ്ങൾ സർഗശക്തി ഉള്ളവരും സമർഥരുമായിരിക്കും. നിങ്ങളുടെ പ്രവർത്തനശൈലിയും, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും മേലധികാരികളേയും സഹപ്രവർത്തകരേയും അമ്പരപ്പിക്കും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക്‌ നിങ്ങളിൽ മതിപ്പുണ്ടാവുകയും പ്രചോദിതരാവുകയും ചെയ്യും.

മിഥുനം: നിങ്ങൾ ഇന്ന് ഹൃദയം പറയുന്നതായിരിക്കും കേൾക്കാൻ സാധ്യത. വികാരങ്ങളുടെ ഒഴുക്കിൽ പെട്ടപോലെ തോന്നിയേക്കാം. നല്ലതും ചീത്തയും തിരിച്ചറിയാൻ ശ്രദ്ധ പുലര്‍ത്തണം. വൈകുന്നേരമാകുമ്പോൾ, കാര്യങ്ങൾ മെച്ചപ്പെടും.

കര്‍ക്കടകം: ശോഭനമായ ഭാവിക്കായുള്ള കൃത്യമായ പദ്ധതിയോടെയായിരിക്കും നിങ്ങൾ ഇന്നത്തെ ദിവസം തുടങ്ങുക. വളരെയധികം ചിന്തിച്ച് ഉണ്ടാക്കിയ പദ്ധതികൾ ദൃഢനിശ്ചയത്തോടെ നടപ്പിലാക്കും. അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങൾ ഭാവിയിൽ നിങ്ങൾക്ക് ഒരുപാട് സമയം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. നിങ്ങളുടെ ഇന്നത്തെ എല്ലാ ചുവട് വയ്പ്പുകൾക്കും വിജയ സാധ്യതയേറെയാണ്. തീർച്ചയായും ഒരു ഗംഭീര ദിവസമായിരിക്കും ഇന്ന്.

Leave a Comment

More News