തിരുവനന്തപുരം: പരിസ്ഥിതി ദിനാഘോഷ വേളയിൽ രാജ്ഭവനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ‘ഭാരത് മാതാ’യുടെ ചിത്രത്തിന്റെ പേരില്‍ ഉയർന്നുവന്ന വിവാദത്തിന് ഗവര്‍ണ്ണര്‍ വിശദീകരണം നല്‍കി.
നമ്മള്‍ “ഒരേ അമ്മയുടെ മക്കളാണെന്നും സഹോദരീസഹോദരന്മാരാണെന്നും സത്യപ്രതിജ്ഞ ചെയ്ത് വളരുന്നവരാണ് ഇന്ത്യക്കാർ. ഒരാൾ ഏത് പ്രത്യയശാസ്ത്രത്തിലോ രാഷ്ട്രീയത്തിലോ വിശ്വസിച്ചാലും, ആ ആശയത്തെ എല്ലാറ്റിനുമുപരിയായി കാണണം,” അദ്ദേഹം പറഞ്ഞു. ഭാരത് മാതയെ വിവാദ വിഷയമാക്കുന്നത് നിർഭാഗ്യകരമാണെന്നും ഗവർണർ വ്യക്തമാക്കി. നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ മൻ കി ബാത്ത് അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് ഗവർണർ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഭാരത് മാതാ’യെ പുകഴ്ത്താൻ മടിച്ചിരുന്നവരെ ‘ജയ് ഭാരത് മാതാ’ എന്ന മുദ്രാവാക്യം ഉയർത്താൻ പ്രേരിപ്പിച്ചതിന് ഗവർണറോട് നന്ദി പറയുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ‘രാഷ്ട്രം ആദ്യം’ എന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഗവർണർ സ്ഥാപിക്കാൻ ശ്രമിച്ചതും അതാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ വേദിയിൽ കാവി പതാകയേന്തിയ ഭാരത് മാതയുടെ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഇതാണ് വിവാദത്തിന് കാരണമായത്.

Kalith Talison
രാഷ്ട്ര പിതാവുണ്ട് .. ഇതാരാ ഭാരത്തിന്റെ മാതാവാണോ ഇത്?? അപ്പോൾ പിതാവോ?
Kalith Talison രാഷ്ട്രപിതാവ് ആരാണ് അങ്ങിനെ ഔദ്യോഗീകമായി എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ. ഉണ്ടെങ്കിൽ എവിടെ ഭരണഘടനയിൽ ആണോ അതോ മറ്റെവിടെയെങ്കിലും ആണോ.
ഭാരതമാത പിടിച്ചിരിക്കുന്ന കൊടിയാണ് പ്രശ്നം. അത് RSS-BJP കൊടിയാണ്. ബഹു ഗവർണ്ണർ ആ വിഷയത്തിൽ നിശബ്ദനും.
Kalith Talison ചോദിച്ച ചോദ്യത്തിന് അല്ല ഉത്തരം ഔദ്യോഗീകമായി എവിടെ ഉണ്ട് രാഷ്ട്രപിതാവ് എന്നാണ് ചോദ്യം.
ഗവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസമുണ്ടായിരിക്കാം.. പക്ഷെ വിവരമില്ല എന്നുള്ളതിന് തെളിവാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ നിന്ന് മനസ്സിലാകുന്നത്. ചരിത്രമറിയാവുന്ന ആരും തന്നെ ഗവര്‍ണ്ണറെ ന്യായീകരിക്കില്ല. സംഘി ഗവര്‍ണ്ണര്‍മാരെ കേന്ദ്രം നിയമിക്കുന്നതു തന്നെ എവിടെയൊക്കെ കുത്തിത്തിരിപ്പുണ്ടാക്കാമോ അവിടെയെല്ലാം കുത്തിത്തിരിപ്പുണ്ടാക്കി പ്രശ്നം സങ്കീര്‍ണ്ണമാക്കാനാണ്.