മറിയാമ്മ പാപ്പച്ചൻ (80) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോര്‍ക്ക്: കൊല്ലം, തഴവ പ്ലാവിലക്കിഴക്കേതിൽ മറിയാമ്മ പാപ്പച്ചൻ (80) ന്യൂയോർക്കിൽ നിര്യാതയായി. കൈപ്പട്ടൂർ കുന്നത്തേത്ത് പരേതനായ കെ.ജി പാപ്പച്ചന്റെ സഹധർമ്മിണിയായിരുന്നു.

ഡെയ്‌സി ജേക്കബ്, ബെൻസി സുകേഷ് എന്നിവർ മക്കളും, ജേക്കബ് വർഗീസ് (പ്രകാശ്), സുകേഷ് ജോസഫ് എന്നിവർ മരുമക്കളുമാണ്. ഹേസൽ, ഡാനി, സാഗര, സോണിയ, കോളിൻ എന്നിവർ കൊച്ചുമക്കളും, കമാരി ചെറു കൊച്ചു മകനുമാണ്.

ജൂൺ 9 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ 9 വരെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ പൊതു ദർശനം (PARK FUNERAL HOME, 2175 JERICHO TPKE, NEW HYDE PARK, NY 11040).

സംസ്കാര ചടങ്ങുകൾ ന്യൂയോർക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ദേവാലയത്തിൽ, ജൂൺ 10 ചൊവ്വാഴ്ച്ച രാവിലെ 8:30 നു ആരംഭിക്കും. (17 RANDOLPH AVE, FRANKLIN SQUARE, NY 11010).

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് 516 320 6000

Leave a Comment

More News