സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ആദരവ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ നടുമുറ്റം മദീന ഖലീഫ ഭാരവാഹികളോടൊപ്പം

ദോഹ: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഏരിയയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നടുമുറ്റം മദീന ഖലീഫ ഏരിയ ആദരിച്ചു.

മദീന ഖലീഫ സൗത്തിൽ വെച്ച് നടന്ന ചടങ്ങ് നടുമുറ്റം പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. സമൂഹത്തിനു വേണ്ടി മൂല്യങ്ങൾ പ്രസരിപ്പിക്കുമ്പോഴാണ് കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തിൻ്റെ മൂല്യം വർധിക്കുന്നതെന്നും ഭാവിയിൽ സ്വന്തത്തിലേക്ക് ചുരുങ്ങുന്ന വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമൂഹിക ജീവിതത്തെക്കൂടി ഉൾകൊണ്ട് ജീവിത വിജയം നേടണമെന്നും സന നസീം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നടുമുറ്റം മദീന ഖലീഫ ഏരിയ പ്രസിഡൻ്റ് വാഹിദ നസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഷിറിൻ നിസാം ആശംസാ പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് മാനസികമായും ശാരീരികമായും പിന്തുണ നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്നവരെന്ന നിലക്ക് വിദ്യാർത്ഥികളുടെ മാതാക്കളെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധിയായി ദിൽഫ റഹീം സംസാരിച്ചു.

നടുമുറ്റം ഏരിയ സെക്രട്ടറി റിനിഷ റിനീഷ് സ്വാഗതവും, ട്രഷറർ ഫാസിദ ഷബീർ നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഓര്‍ഡിനേറ്റർ ഫസീല ലെവ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സൈതൂന, വൈസ് പ്രസിഡൻ്റ് ഫൗസിയ നിയാസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ റഹീന സമദ്, ഫസ്ന പി സി എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News