അലനല്ലൂർ : ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം പ്രസിഡണ്ടായി കെ.വി.അമീറിനേയും ജനറൽ സെക്രട്ടറിയായി അബ്ദുൽ റഫീഖ് അലനല്ലൂരിനേയും ട്രഷറർ ആയി ഉസ്മാൻ വട്ടത്തൊടിയേയും തെരെഞ്ഞെടുത്തു.
അലനല്ലൂർ ചേർന്ന മണ്ഡലം കൗൺസിൽ യോഗം ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി വി ഉദ്ഘാടനം ചെയ്തു. ശക്തമായ നേതൃത്വത്തെ യാണ് മണ്ണാർക്കാട് മണ്ഡലം ഭാരവാഹികളായി തെരെഞ്ഞെടുത്തിരിക്കുന്നതെന്നും മണ്ണാർക്കാട്ടെ പൊതുരാഷ്ട്രീയ രംഗത്ത് പാർട്ടിക്കും ഇടതുമുന്നണിക്കും ജനങ്ങൾക്കും കരുത്താവുന്ന പ്രവർത്തനം കാഴ്ചവെക്കാൻ മണ്ഡലം നേതാക്കൾക്കും കമ്മിറ്റിക്കും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മണ്ഡലം സഹ ഭാരവാഹികളായി വൈസ് പ്രസിഡണ്ട്മാർ ഉമ്മർ ഓങ്ങല്ലൂർ, മുഹമ്മദ് കുട്ടി വി ടി, സെക്രട്ടറിമാർ ശിഹാബ് മൈലാപാടം, അൻവർ കൊമ്പം, ബഷീർ പുളിക്കൽ എന്നിവരെയും ജില്ലാ കൗൺസിൽ മെമ്പർമാരായി ഉമ്മർ.വി.ടി, അബ്ദു മാസ്റ്റർ അച്ചിപ്ര എന്നിവരെയും തെരഞ്ഞെടുത്തു.
നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ എ.പി, കെ.വി അമീർ, ശിഹാബ് മൈലാമ്പാടം എന്നിവർ സംസാരിച്ചു. അബ്ദു അച്ചിപ്ര അദ്ധ്യക്ഷതയും ഉമ്മർ വി. ടി സ്വാഗതവും അബ്ദുൽ റഫീക്ക് അലനല്ലൂർ നന്ദിയും പറഞ്ഞു.