ഒരുമയുടെ ‘പൊന്നോണ നക്ഷത്ര രാവ്-2025’ ആഗ്സ്റ്റ് 23 ശനിയാഴ്ച

ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ ഏറ്റവും ശക്തമായ റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷനായ ഔവ്വര്‍ റിവര്‍‌സ്റ്റോണ്‍ യുണ്ണെറ്റഡ് മലയാളി അസോസിയേഷന്‍ (ഒരുമ) ലോക മലയാളികളുടെ ഒരുമയുടെ ദേശീയ ഉല്‍സവമായ തിരുവോണത്തെ വരവേല്‍ക്കുവാന്‍ തയ്യാറാകുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മുടങ്ങാതെ കൊണ്ടാടുന്ന ഒരുമയുടെ ഓണാഘോഷം ഗ്രേറ്റര്‍ ഹൂസ്റ്റണലെ എല്ലാ വര്‍ഷവും മാവേലി തമ്പുരാനെ ഹൂസ്റ്റണിലേക്ക് വരവേറ്റു കൊണ്ടുള്ള പ്രഥമ ഓണാഘോഷമാണ്.

ഓഗസ്റ്റ് 23 ശനിയാഴ്ച്ച വൈകുന്നേരം നാല് മണി മുതല്‍ സെയിന്റ് തോമസ് ആഡിറ്റോറിയത്തില്‍ ചേരുന്ന ഒരുമയുടെ ‘പൊന്നോണ നക്ഷത്ര രാവില്‍’ വിത്യസ്തങ്ങളായ ദേശീയ-അന്തര്‍ദേശീയ കലാ പരിപാടികള്‍ അരങ്ങേറുന്നു. കേരളീയ വേഷ ഭൂഷാദികളുടെ പ്രകടനത്തെ ആസ്പദമാക്കിയുള്ള ഒരുമ മന്നന്‍, ഒരുമ മങ്ക മല്‍സരം, മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, തടിയില്‍ പണിതെടുത്ത സ്വന്തമായ ഒരുമ ചുണ്ടന്‍ വള്ളം തുഴച്ചില്‍ പ്രകടനം എന്നിവ നക്ഷത്ര രാവിനെ വ്യത്യസ്തമാക്കുന്നു.

കേരളത്തനിമയൊടു കൂടിയുള്ള വിഭവ സമുദമായ ഓണ സദ്യയോടു കൂടി പൊന്നോണ നക്ഷത്ര രാവിന് തിരശീലയിടും. ഓണാഘോഷ എക്‌സികുട്ടിവ് കമ്മിറ്റി ചേര്‍ന്ന് കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന കൊ-ഓഡിനേറ്റേഴ്‌സിനെ തെരഞ്ഞെടുത്തു.

ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നതിനും സഹായിക്കുന്നതിനുമായി പ്രസിഡന്റ് ജിന്‍സ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടവ് കമ്മിറ്റിയും ഒരുമയുടെ മുന്‍ പ്രസിഡന്റുമാര്‍ ഉള്‍ക്കൊള്ളുന്ന പ്രസിഡന്റ് കൗണ്‍സിലും, മുന്‍ എക്‌സികുട്ടിവ് ഭാരവാഹികളടങ്ങുന്ന ലീഡേഴ്സ് ഓഫ് ഒരുമയെയും ചുമതലപ്പെടുത്തി. പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി ഡോ. ജോസ് തൈപറമ്പിലും പ്രവര്‍ത്തിക്കും.

 

 

Leave a Comment

More News