ചെങ്ങന്നൂർ അസോസിയേഷൻ’ (CAP) ഫിലഡൽഫിയയുടെ പ്രവർത്തനോൽഘാടനം ജൂൺ 21 ശനിയാഴ്ച

ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷന്റെ (CAP) പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് നടത്തപ്പെടുന്നു. (Kazi’s Tandoor & Grill, 10008 Verree Rd, Philadelphia, PA 19116)

പ്രോഗ്രാമിന്റെ വിജയത്തിനായി ചെങ്ങന്നൂർ നിവാസികളായ എല്ലാവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്: ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ്: ബെന്നി മാത്യു, സെക്രട്ടറി: ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി: അനിൽ ബാബു, ട്രസ്റ്റി: ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി: ഉമ്മൻ മത്തായി എന്നിവർ അറിയിച്ചു.

ജൂൺ 21ന് നടക്കുന്ന പ്രവർത്തനോൽഘാടനത്തിനോടൊപ്പം CAP ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുന്നതാണ്.

പ്രോഗ്രാമിന്റെ വിജയത്തിനായി, കൺവീനഴ്സ്:- ജിജു ജോർജ്, ജോർജ് തടത്തിൽ, ആൻസി മാത്യു, കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനഴ്സ്:- ജോർജ് കുര്യൻ, ഡോ. സി.സി. ജോൺ, രാജു ശങ്കരത്തിൽ, ജോയൽ സതീഷ്, ജോയൽ ചാക്കോ, മാത്യു ടി വർഗീസ്, ആഞ്ചലിൻ മാത്യു, ലിസ തോമസ്, ലിൻസ് തോമസ്, തോമസ് സാമൂവേൽ, ജോസഫ് കൈലത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം

Leave a Comment

More News