ഐ ഓ സി ഫിലാഡൽഫിയ ചാപ്റ്റർ സംഘടിപ്പിച്ച നിലമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ മയൂര റസ്റ്റൊറന്റില്‍ സംഘടിപ്പിച്ച നിലമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം വമ്പിച്ച ജനപിന്തുണയോടെ ആഘോഷിക്കപ്പെട്ടു. മയൂര റസ്റ്റോറന്റ് ഉടമയും ഐ ഓ സി ഫിലഡൽഫിയ ചാപ്റ്റർ ജോയിന്റ് ട്രഷററുമായ ഷാജി സുകുമാരൻ സ്പോൺസർ ചെയ്‌ത വിക്ടറി പാർട്ടിയിൽ ഫിലഡൽഫിയയിലെ നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.

ഐ ഓ സി ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ പരിപാടികൾ നിയന്ത്രിച്ചു.

ഐ ഓ സി ഫിലാഡൽഫിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗത പ്രെസംഗവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശനവും നടത്തി.

ഐ ഓ സി ഫിലാഡൽഫിയ ഭാരവാഹികളായ അലക്സ് തോമസ്, ജീമോൻ ജോർജ്, ജെയിംസ് പീറ്റർ എന്നിവരെ കൂടാതെ ഫിലാഡൽഫിയയിലെ സാമൂഹിക നേതാക്കളായ വിൻസെൻറ്റ് ഇമ്മാനുവേൽ, സുധ കർത്താ, ജോൺ പണിക്കർ, മോഡി ജേക്കബ്, ജോർജ് നടവയൽ, തോമസ് പോൾ, സ്റ്റാൻലി ജോൺ എന്നിവർ ആശംസ അർപ്പിച്ചു,

കേരളാ നിയമ സഭയിലേക്കു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത ആര്യാടൻ ഷൗകത്ത് 2026 – ൽ നടത്തപ്പെടാനുള്ള നിയമസഭാ ഇലക്‌ഷനിൽ യൂ ഡി എഫ് വൻ വിജയത്തിൽ എത്തുന്നതിനുള്ള നാന്ദി കുറിച്ചു കഴിഞ്ഞെന്നും, ഒത്തൊരുമയോടെ നിന്നാൽ വരുന്ന നിയമ സഭ തെരുഞ്ഞെടുപ്പിൽ യൂ ഡി എഫ് നു മികച്ച വിജയം കൈവരിക്കാനാവുമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.

മലയാള സിനിമ സംഗീത സംവിധായകൻ ഷാജി സുകുമാരൻ അവതരിപ്പിച്ച ഗാന സന്ധ്യ പരിപാടിക്ക് കൊഴുപ്പേകി. സോബി ഇട്ടി ഛായാ ഗൃഹണം നിർവഹിച്ചു.

Leave a Comment

More News