പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്കൂളിലെ വിദ്യാർത്ഥിനി ആശിർ നന്ദയുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ നേതത്വ ങ്ങൾ സന്ദർശിച്ചു.സ്കൂളിൾ അധികൃതരിൽ നിന്നുണ്ടായ മനസികസമ്മർദ്ദങ്ങൾ കാരണമാണ് മകൾ ജീവനൊടു ക്കിയതെന്നും സമാന അനുഭവങ്ങൾ മറ്റ് വിദ്യാർത്ഥി കൾക്കും ഉണ്ടായിട്ടുണ്ടുമെന്നുള്ള രക്ഷിതാക്കളുടെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്.കുറ്റാരോപിതരാ യവർക്കെതിരെ നടപടികൾ സ്വീ കരിച്ചതും ബാലവകാശ കമ്മീഷൻ കേസെടുത്തതും സ്വാഗതാർഹമാണ്.
മതിയായ നഷ്ട പരിഹാരം നൽകുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമ നടപടികൾ കർശനമാക്കുകയും വേണം.
ജില്ലാ പ്രസിഡന്റ് ഷക്കീല ടീച്ചർ, ജനറൽ സെക്രട്ടറി സഫിയ ഇക്ബാൽ, ജില്ലാ കമ്മിറ്റി അംഗം ഫൗസിയ അബുലൈസ് എന്നിവരാണ് വീട് സന്ദർശിച്ചത്.
സഫിയ ഇക്ബാൽ
ജനറൽ സെക്രട്ടറി
വിമൻ ജസ്റ്റിസ് മൂവ് മെന്റ്. പാലക്കാട്.
