നക്ഷത്ര ഫലം (03-07-2025 വ്യാഴം)

ചിങ്ങം : ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ നിങ്ങളുടെ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്.

കന്നി : ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ പ്രതിഫലം ഉടൻ കൊയ്തെടുക്കും.

തുലാം : ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പക്ഷേ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ ഫലപ്രദമാകുകതന്നെ ചെയ്യും.

വൃശ്ചികം : ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയും.

ധനു : ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും.

മകരം : ഇന്ന് നിങ്ങള്‍ക്ക് സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തല്‍പരരായവര്‍ക്ക് ഈ ദിവസം നന്ന്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങള്‍ പരിക്ഷീണനാകും.

കുംഭം : നിങ്ങൾക്കിന്ന് വല്ലാതെ ദേഷ്യം വന്നേക്കാം. എന്നാല്‍ നിങ്ങളുടെ സഹപ്രവർത്തകരില്‍ നിന്നോ, കീഴുദ്യോഗസ്ഥരില്‍ നിന്നോ നിങ്ങള്‍ക്ക് ലഭിക്കാൻപോകുന്നത്, ജോലി തീരാത്തതിനെ കുറിച്ചുള്ള ചില നിസാര കാരണങ്ങളായിരിക്കും. നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കാൻ പോകുന്നതിനു പകരം നിങ്ങളുടെ ജോലി തീർക്കാൻ നോക്കുന്നതാണ് നല്ലത്.

മീനം : പതിവ് ദിനചര്യകള്‍ ഒഴിവാക്കുക. ഒരുപക്ഷേ, ഇത് ഒരു തിങ്കളാഴ്‌ചയാണെങ്കിലും നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കേണ്ടിവന്നേക്കാം. സാധ്യമെങ്കിൽ അത് അനുവദിക്കുക. അല്ലെങ്കിൽ, വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുക. നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങളെ നക്ഷത്രങ്ങൾ അനുകൂലിക്കുന്നു. അതിനാൽ, സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും പരമാവധി ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം : ഒരു നല്ല വാർത്ത ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിച്ചേക്കാം. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം. അല്ലെങ്കില്‍ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങള്‍ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും.

ഇടവം : നിങ്ങളുടെ ഇന്നത്തെ പ്രവർത്തനങ്ങളില്‍ നിങ്ങളെ വളരെ വ്യത്യസ്‌തമായ ചിട്ടയോടും ശ്രദ്ധയോടും, വിനയത്തോടും പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തില്‍ കാര്യങ്ങള്‍ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. ഇന്ന് നിങ്ങള്‍ ഒരു അധികാരിയെ പോലെയോ, ഒരു യഥാര്‍ഥ യജമാനനെ പോലെയോ പെരുമാറുകയും എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നു വച്ചാല്‍ അത് നേടുന്നതില്‍ നിന്നും പിന്നോട്ടുപോകാതിരിക്കുകയും ചെയ്യും.

മിഥുനം : വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ഇന്ന് നിങ്ങൾ ശ്രദ്ധിക്കണം – പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. വൈകാരികമായി നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയെങ്കിലും അനുവദിച്ചാല്‍, നിങ്ങള്‍ കുഴപ്പത്തില്‍ ചെന്ന് ചാടും. ജലാശയം ആപത്ത് വരുത്തും. മദ്യവും മറ്റുലഹരിപദാര്‍ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്‌ടപ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക.

കര്‍ക്കടകം : നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതില്‍ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാല്‍ ഇന്ന് നിങ്ങള്‍ കൂടുതല്‍ പിശുക്ക് കാണിക്കും. ഇതുകൂടാതെ, നിങ്ങള്‍ ഇതുപോലെ തന്നെ തുടരുന്നതാണ് ശരിയും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ കുടുംബവും, കൂട്ടുകാരും കാരണം നിങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം വന്നുചേരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ, ഉദ്ദേശ്യത്തിലോ, രണ്ടിലുമോ ചില മാറ്റങ്ങള്‍ വരാനുള്ള സാധ്യതയും കാണുന്നുണ്ട്.

Leave a Comment

More News