നിരണം: ക്രിസ്തു ശിഷ്യൻ വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്ശത്താല് അനുഗ്രഹീതമായ നിരണം ദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി.
സമാപന സമ്മേളനത്തില്‍ ട്രസ്റ്റി അജോയി കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അവിശ്വാസത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമായിരുന്ന ക്രിസ്തുമ ശിഷ്യനായ തോമസ് യേശുക്രിസ്തുവിന്റെ സമാധാനവും ചൈതന്യവും അനുഭവിച്ചറിഞ്ഞപ്പോൾ സുവിശേഷവാഹകനായി ദൗത്യം ഏറ്റെടുക്കുകയും രക്തസാക്ഷിയായി തീരുകയും ചെയ്തത് ഭാരത ക്രൈസ്തവ സഭയ്ക്ക് അടിത്തറ പാകുവാൻ ഇടയായിതീർന്നത് എന്നും ചരിത്രമായി നിലകൊള്ളുമെന്ന് ഫാ. മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു.
ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, റെന്നി തോമസ് തേവേരിൽ, സെൽവരാജ് വിൽസൺ എന്നിവർ പ്രസംഗിച്ചു.

