ഗാർലന്റ് സെൻറ്​ തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ പെരുന്നാളിനു കൊടിയേറ്റി

ഗാർലന്റ്: ഭക്തിനിർഭര ചടങ്ങുകളോടെ ഗാർലന്റ് സെൻറ്​. തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ . ജൂലൈ 3 വൈകുന്നേരം 6 മണിക്ക് ദുക്റാന തിരുനാൾ ആഘോഷിക്കുകയും പെരുന്നാളിനു കൊടിയേറുകയും ചെയ്തു. ദിവ്യബലിക്ക് റവ. ഫാ. സിബി സെബാസ്റ്റ്യൻ (വികാരി) മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുകർമങ്ങളിലും സ്നേഹവിരുന്നിലും വിശ്വാസികൾ പങ്കെടുത്തു.

സർവവിധ അലങ്കാരങ്ങളോടെ ഇടവക മധ്യസ്ഥന്റെ വിശുദ്ധ തിരുസ്വരൂപം പള്ളിയിലെ പ്രധാന കവാട ഭാഗത്ത് എഴുന്നള്ളിച്ചു വെച്ചിരുന്നത് വിശ്വാസികളിൽ ഏറെ കൗതുകം സൃഷ്ടിച്ചു.

ജൂലൈ 3ന് തുടങ്ങിയ പെരുന്നാൾ ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരം 8:30ന് കോടിയിറക്കം നടത്തി സമാപിക്കും. ജൂലൈ 4 വെള്ളിയാഴ്ച സെന്റ് തോമസ് നൈറ്റ്‌, ഇടവക അംഗങ്ങളുടെ കലാപരിപാടികളും, ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പ്രശസ്ത ഗായകൻ ഫ്രാങ്കോ നയിക്കുന്ന ഗാനമേളയും ഒരുക്കിയിരിക്കുന്നു.

വാർത്ത :അനശ്വരം മാമ്പിള്ളി

Leave a Comment

More News