നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

അപകടത്തിൽ മരിച്ച ലിജുമോൻ

എടത്വാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥി മരിച്ചു. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയി എബ്രഹാമിൻ്റെയും (ജോയിച്ചൻ) ലൈജുവിൻ്റെയും മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം ഇന്ന് പുലർച്ചെ 12.05 നാണ് സംഭവം. തിരുവല്ല ഭഗത്തു നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക് നീയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തു വെച്ച് മരണപ്പെട്ടിരുന്നു. മെറികിനെ അതുവഴി വന്ന കോഴിമുക്ക് വേണാട് റിജു ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ഒന്നാം വർഷ കോളേജ് വിദ്യാർഥികളാണ്.

അപകടത്തിൽപ്പെട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ നിലയിൽ

Leave a Comment

More News