ടാമ്പാ: ഏകദേശം മൂന്നു മാസക്കാലത്തോളം നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ ഐശ്വര്യ സമ്പൂര്‍ണ്ണമായ തുടക്കം കുറിക്കുന്നു.
ആഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച പതിനൊന്നു മണിയോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയ്ക്കു പുറമേ, കണ്ണിനും കാതിനും കുളിയര്‍മ്മയേകുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നത്.
വര്‍ണ്ണശബളമായ പൂക്കളം, വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഘോഷയാത്ര, യുവതികളുടെ തിരുവാതിര നൃത്തം തുടങ്ങിയവയ്ക്കു ശേഷം യുവജനങ്ങളുടെ നൃത്തച്ചുവടുകളും ഇമ്പമാര്‍ന്ന ഗാനാലാപനങ്ങളും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.
2620 വാഷിംഗ്ടണ്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ക്നാനായ കമ്യൂണിറ്റി സെന്‍ററാണ് ആഘോഷ വേദി.
അന്‍പതിലധികം സ്പോണ്‍സര്‍മാര്‍ ഇതിനോടകം തന്നെ സാമ്പത്തിക പിന്തുണ നല്‍കിയത് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ പ്രവര്‍ത്തന പാരമ്പര്യത്തിനുള്ള ഒരു അംഗീകാരമാണ്.
വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാനുള്ള സീറ്റുകള്‍ ഉറപ്പു വരുത്തുവാന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

