സേവനം ജീവിതവൃതമാക്കിയ ഡോ. ജോൺസൺ വി ഇടിക്കുളയ്ക്ക് ദേശിയ സേവാ ഭാരതി ആലപ്പുഴ ജില്ലാ സമിതി സ്നേഹാദരവ് നല്‍കി

എടത്വ: സേവന പാതയിൽ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാഭവനിൽ ഡോ. ജോൺസൺ വി ഇടിക്കുളയ്ക്ക് ദേശിയ സേവാ ഭാരതി ആലപ്പുഴ ജില്ലാ സമിതി സ്നേഹാദരവ് നല്‍കി.

“മാനവ സേവാ മാധവ സേവ” എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ദേശിയ സേവാ ഭാരതിയുടെ ആലപ്പുഴ ജില്ലാ സമിതി വാർഷിക സമ്മേളനത്തിൽ വെച്ചാണ് വിശിഷ്ട വ്യക്തികൾക്ക് സ്നേഹാദരവ് നല്‍കിയത്. പ്രസിഡന്റ് ഡോ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ലയൺ ഡോ. സി.പി വിജയൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 30 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ–സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള നൂറനാട് കുഷ്ടരോഗാശുപത്രിയിൽ നടത്തുന്ന ആതുര സേവന പ്രവർത്തനങ്ങൾ മൂലം ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്സ്, ഉൾപ്പടെ ഏഴ് റെക്കോഡിൽ ഇടം പിടിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസസ് അവാർഡ്, ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ്, മദർ തെരേസ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മദർ തെരേസ ഗ്ലോബൽ പീസ് അവാര്‍ഡ് ഉൾപ്പടെ ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, അഹമ്മദബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ്, സെക്കന്തരാബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ്, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ‘ഗുഡ് സമരിറ്റൻ’ പുരസ്ക്കാരം, നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ അവാര്‍ഡ്, ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ എക്സലൻസ് അവാർഡ്, രാഷ്ട്ര സമാജ് സേവ രത്ന പുരസ്ക്കാരം, ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് എന്നിവയ്ക്കും അർഹനായിട്ടുണ്ട്.

 ചെങ്ങന്നൂര്‍ ലയൺസ് ക്ളബ് ഹാളിൽ നടന്ന റീജിയൺ മീറ്റിംഗില്‍ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318ബി ഭാരവാഹികൾ സെക്കൻഡ് വിഡിജി മാർട്ടിൻ ഫ്രാന്‍സിസ്, പിഡിജി വേണുകുമാർ ജി എന്നിവരുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി. ഇടിക്കുളയെ അനുമോദിക്കുന്നു

അന്താരാഷ്ട്ര സംഘടനയായ വേൾഡ് വിഷനിലൂടെയാണ് ജോണ്‍സണ്‍ വി ഇടിക്കുള പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ, യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ്, തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി തുടങ്ങി വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹിത്വത്തിലൂടെ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്.

സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും, ബെൻ (യുഎസ്എ സിവെന്റ് സീനിയർ പ്രോജക്ട് മാനേജർ), ഡാനി എന്നിവർ മക്കളുമാണ്.

Leave a Comment

More News