നിമിഷ പ്രിയ പറഞ്ഞതനുസരിച്ച്, തന്റെ ബിസിനസ് പങ്കാളിയായ തലാൽ രാത്രിയിൽ അയാളുടെ സുഹൃത്തുക്കളെ വീട്ടിലേക്ക് കൊണ്ടുവന്ന് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എന്നെ നിർബന്ധിക്കുമായിരുന്നു. അയാളിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ രാത്രിയിൽ യെമനിലെ തെരുവുകളിൽ ഒറ്റയ്ക്ക് ഓടുമായിരുന്നു.
2017 ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുടെ കൊലപാതകത്തിന് വധശിക്ഷ കാത്ത് ജയിലില് കഴിയുന്ന നിമിഷപ്രിയ, തന്റെ അനുഭവങ്ങള് പങ്കുവെച്ചു. 2025 ജൂലൈ 16 ന് ശിക്ഷ നടപ്പാക്കുമെന്നാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്ന വിവരം. മെച്ചപ്പെട്ട ഭാവി തേടി യെമനിലേക്ക് പോയെങ്കിലും വഞ്ചനയുടെയും ചൂഷണത്തിന്റെയും അതിക്രമങ്ങളുടെയും വലയിൽ കുടുങ്ങിയ ഒരു സ്ത്രീയുടെ കഥയാണിത്.
പാലക്കാട് ജില്ലക്കാരിയായ നിമിഷ പ്രിയ (36) 2008 ലാണ് മെച്ചപ്പെട്ട തൊഴിൽ തേടി യെമന്റെ തലസ്ഥാനമായ സനയിൽ എത്തിയത്. നഴ്സിംഗ് ജോലി തുടരുന്നതിനിടയില്, 2015 ൽ ഒരു മെഡിക്കൽ ക്ലിനിക് തുറക്കണമെന്ന് സ്വപ്നം കണ്ടു. യെമനില് വിദേശികൾക്ക് ഒരു ബിസിനസ്സ് ആരംഭിക്കണമെങ്കില് ഒരു പ്രാദേശിക പങ്കാളിയെ ആവശ്യമാണ്. അങ്ങനെയാണ് തലാൽ അബ്ദു മഹ്ദിയെ കണ്ടുമുട്ടിയത്. തുടക്കത്തിൽ, പങ്കാളിത്തം ഒരു സാധാരണ ബിസിനസ്സ് ബന്ധമായിരുന്നു. എന്നാൽ, താമസിയാതെ തലാൽ നിമിഷയുടെ ജീവിതത്തിലേക്ക് കടന്നുവരാൻ തുടങ്ങി.
തലാൽ വ്യാജ രേഖകൾ നിർമ്മിച്ച് തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ടുവെന്ന് നിമിഷ പറയുന്നു. “അയാൾ എന്റെ പാസ്പോർട്ട് പിടിച്ചുവെയ്ക്കുകയും എന്റെ ക്ലിനിക്കിൽ നിന്ന് പണം തട്ടാൻ തുടങ്ങുകയും ചെയ്തു,” നിമിഷ തന്റെ മൊഴിയിൽ പറഞ്ഞു. തലാൽ നിമിഷയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക മാത്രമല്ല, സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. രാത്രിയിൽ തന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അയാൾ എന്നെ നിർബന്ധിക്കുമായിരുന്നു. നിമിഷ കോടതിയിൽ വെളിപ്പെടുത്തി. ഈ പീഡനം നിമിഷയെ മാനസികമായും വൈകാരികമായും തകർത്തു.
2017-ൽ തലാൽ അബ്ദു മഹ്ദിയുടെ കൊലപാതകത്തിന് ശേഷമാണ് നിമിഷ അറസ്റ്റിലായത്. തലാലിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് നിമിഷ അവകാശപ്പെടുന്നത്. “എന്റെ പാസ്പോർട്ട് തിരികെ ലഭിക്കാൻ വേണ്ടി ഞാൻ അയാളെ ബോധരഹിതനാക്കാൻ മാത്രമേ ആഗ്രഹിച്ചുള്ളൂ,” അവർ കോടതിയിൽ പറഞ്ഞു. എന്നാൽ, കൊലപാതകത്തിനും മൃതദേഹം കഷണങ്ങളാക്കിയതിനും യെമൻ കോടതി അവരെ ശിക്ഷിച്ചു. 2018-ൽ, കീഴ്ക്കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു, 2020-ൽ യെമൻ സുപ്രീം കോടതിയും ഇത് ശരിവച്ചു.
കേസ് നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കൃത്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിമിഷ പ്രിയയുടെ കഥ വെറുമൊരു വ്യക്തിപര കഥയല്ല, മറിച്ച് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളുടെ പ്രതീകാത്മകമാണ്. 2025 ജൂലൈ 16 എന്ന തീയതി അടുക്കുമ്പോൾ, നിമിഷയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ ഇപ്പോൾ ഇന്ത്യൻ സർക്കാരിലും അന്താരാഷ്ട്ര സമൂഹത്തിലുമാണ്.

അവരവരുടെ എല്ലാം നഷ്ടപ്പെടും എന്ന അവസ്ഥയിലേക്ക് എത്തിയിട്ട് സമ്പാദ്യം കൊണ്ട് കാര്യമില്ല മാനം പോയിട്ട് പണം ഉണ്ടായിട്ട് എന്ത് കാര്യം നാടും വീടും വിട്ട് ജോലിക്ക് പോവുമ്പോൾ പല അപകടങ്ങളിലും ചെന്ന് ചാടാൻ വഴികൾ ഏറെയാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് തെറ്റായ വഴിക്ക് നീങ്ങുന്നു എന്ന് തോന്നിയപ്പോൾ എല്ലാം വലിച്ചെറിയണമായിരുന്നു പീഡനങ്ങൾ നടക്കുമ്പോൾ നിയമപരമായിട്ട് പോകാമായിരുന്നു എന്താണ് സഹോദരിയുടെ അന്നത്തെ സാഹചര്യം എന്നത് അവർക്കേ അറിയൂ…നരക തുല്യമായി ജീവിതം ഹോമിച്ചിട്ട് പണം എന്തിനാണ്…? ഇനി അവരുടെ അതിജീവനത്തിനായി ശ്രമിക്കാം ഒരാളുടെ ജീവൻ രക്ഷിക്കുന്നതിലേറെ പുണ്യവും, സന്തോഷവും മറ്റെന്തുണ്ട് അവർക്ക് തിരിച്ചു വരാൻ കഴിയട്ടെ അവരുടെ കുടുംബത്തിലേക്ക് അവരൊരു അമ്മയാണ് അതും ഒരു പെൺകുട്ടിയുടെ….ആ കുട്ടിക്ക് അവളുടെ അമ്മയെ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Cp Nissar Kvk Cpn പീഡനം മെന്ന് നീയാണ് ആദ്യം പറഞ്ഞത്.
അവൾ കല്യാണം കഴിച്ചു അവനെയും കൊണ്ട് നാട്ടിൽ വന്നു കറങ്ങി തിരിച്ചു പോയതാണ്
Azhar Sam സുഹൃത്തെ ശാരീരികവും, മാനസീകവുമായ പീഡനങ്ങൾ തുടങ്ങിയപ്പോൾ പാസ്പോർട്ടും പിടിച്ചു വെച്ചത് കൊണ്ടാണ് ഓവർ ഡോസ് മരുന്ന് കുത്തിവെക്കേണ്ടി വന്നത് എന്നത് ഈ കേസ് തുടങ്ങിയപ്പോഴേ സകലവാർത്തകളിലും ആ സഹോദരിയുടെ വിശദീകരണം വായിക്കുന്നതാണ്. അല്ലാതെ ആദ്യം ഞാൻ പറഞ്ഞതല്ല വായന ശീലം ഇല്ലാത്തത് കൊണ്ട് താങ്കൾക്ക് ഞാനാണ് എന്ന് തോന്നിയതാവാം…. പിന്നെ നിയമപരമായി കല്യാണം കഴിച്ചിട്ടില്ല ചതിയിൽ പെടുത്തിയതാണ് എന്ന് പറയുന്നുണ്ട് യമൻ പോലുള്ള ഒരു രാജ്യത്ത് അവിടുത്തെ സ്വദേശിയുടെ പേരിൽ മാത്രമേ എന്തും തുടങ്ങാൻ പറ്റൂ എന്ന സാഹചര്യത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാവാം… പക്ഷേ അവിടെയുള്ള സ്പോൺസർ ആള് ശരിയല്ലെങ്കിൽ നരക തുല്യമായ ജീവിതം ആവും എന്നത് അനുഭവമാണ്. യമനികളിൽ കൂടുതൽ പേരും മയക്കുമരുന്നിന് അടിമകളാണ് അതും ഇത്തിരി കാശ് ഉണ്ടായാൽ അവിടെ മനുഷ്യത്വം കുറവാണ് അതും അനുഭവമാണ്. അതിൽ നിന്നെല്ലാം ഉള്ള നിഗമനങ്ങൾ മന്ത്രമാണ് സഹോ അല്ലാതെ ഒന്നും നേരിട്ടറിയില്ല. സമ്പാദ്യത്തിന് വേണ്ടി ചെറിയ വിട്ടു വീഴ്ചകൾ ചെയ്തിരിക്കാം അത് വലിയ ട്രാജഡി ആയി മാറിയിരിക്കും… എന്താണെങ്കിലും തെറ്റുപറ്റി അവർ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്ന് തന്നെയാണ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്.
Cp Nissar Kvk Cpn ഒരു പെണ്ണിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന, പാസ്പോർട്ട് പോലും പിടിച്ചു വച്ച് പെരുമാറുന്ന,
ചതിച്ച് കല്യാണം കഴിച്ച
മയക്കുമരുന്നിനടിമയും മനുഷ്യത്വമില്ലാത്തവനുഭായ ഒരു സ്പോൺസർ….
ഇവൾ ഓവർഡോസ് കുത്തിവയ്ക്കേണ്ടി വന്നുപോയി. അല്ലേ?…
താങ്കൾ വക്കീലാണോ?
ആയിപ്പോയി, അബദ്ധം പറ്റി എന്നൊക്കെ ഒരുപാട് ഘട്ടങ്ങളായി ചെയ്ത ഒരു പ്രീ പ്ലാൻഡ് മർഡറിനെ എങ്ങനെ പറയാനാവുന്നു?
ഓ മനസ്സിലായി, വായന വായന വായന അല്ലേ.
താങ്കൾ ഒരു മെക്കാനിക് ആണെങ്കിൽ താങ്കളുടെ ശത്രു വെന്ന് തന്നെയിരിക്കട്ടെ, അയാളുടെ വണ്ടിയുടെ ബ്രേക്ക് ഊരിയിട്ട് പോവുമോ?
താങ്കൾ ഒരു ഡോക്ടർ ആണെങ്കിൽ താങ്കളുടെ കൊടിയ ശത്രു ആക്സിഡൻ്റിൽപ്പെട്ട് അഡ്മിറ്റായാൽ സയനേഡ് കൊടുത്ത് പോവുമോ?
നമ്മുടെ നാടാണോ?
അവിടെ ചെന്ന് കാമുകനെയും കൂട്ടി സ്പോൺസറെ മയക്കി വെട്ടിക്കീറി ……. ബാക്കി പറയുന്നില്ല… വല്ലാതെ ദീർഘമായി അധ്വാനിച്ച് പോയത് വെറുതെ പൊലീസ് പിടികൂടി ജയിലിലാക്കിയതല്ലല്ലോ.
അങ്ങനെയായിരുന്നെങ്കിൽ അവിടെ കൂടെയുള്ള മുഴുവൻ പേരും അകത്തായേനെ.
മാത്രമല്ല ഇവരെല്ലാം ഇന്ത്യയിലെ പൊലീസിൻ്റെ മൂന്നാം മുറയല്ലാതെ അവരവർ ചെയ്ത കാര്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട് വിചാരണ പൂർത്തിയായതും ആണ്.
ശിക്ഷ നേരിടുക അല്ലെങ്കിൽ ബ്ലഡ്മണി എന്ന ഘട്ടമാണ്.
എന്തേ കൂട്ടുപ്രതിക്ക് താങ്കൾ അടക്കം ആരുടെയും സിംപതി കിട്ടുന്നില്ല.
അങ്ങോട്ട് കടക്കുന്നില്ല,
മോശം ഡീൽ വഴിയാണ് ഈ ദുഷ്ട അവനെ വശത്താക്കിയത്.
പ്രധാനമന്ത്രി പിൻവാങ്ങുകയോ പരിമിതമായ ഇടപെടലുകളിലൊതുക്കുകയോ ചെയ്തു,
പ്രമുഖരായ പലരും ,
പല സംഘടനകളും …ഇതേ നിലപാട്…
അവർ ശിക്കിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്തോട്ടെ. എനിക്കു ബാധകമല്ല.
പക്ഷെ കള്ളം കൊണ്ട് പക്ഷപാതം കൊണ്ട് സഹതപിച്ചാൽ അന്യായം ന്യായമാവില്ല.
ഏച്ച്കെട്ടിയാൽ മുഴച്ചിരിക്കും..
Azhar Sam സുഹൃത്ത് പറയുന്ന കാര്യങ്ങൾ വായിച്ചാൽ താങ്കൾ ഈ പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന ആളാണെന്ന് തോന്നുന്നു. താങ്കളോട് തർക്കിക്കാൻ ചെയ്തവരും, ചെയ്യപ്പെട്ടവരും, എന്റെ ആരും അല്ല. തെക്കൻ ജില്ലയിൽ ഉള്ളവരാണ് ജീവിതത്തിൽ ഒരു നിലക്കും ഇടപെടേണ്ടവരല്ല. പത്തിരുപത്തേഴ് വർഷത്തെ പ്രവാസത്തിൽ അകപ്പെട്ട ദുരിതങ്ങളും, ചതിയും അനുഭവിക്കേണ്ടി വന്നത് കൂടുതലും യമനികളിൽ നിന്നാണ്. ഞാനെന്ത് ചെയ്തിട്ടാണ് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത് എന്നത് എനിക്കല്ലേ അറിയൂ…ആ സ്വഭാക്കാരുടെ അടുത്തു നിന്ന് നീതിയും, മാനുഷിക പരിഗണനയും കിട്ടും എന്നത് വിശ്വസിക്കാൻ എനിക്ക് പ്രയാസമാണ്. അവരും, കൂടെ ഹനാൻ എന്ന ഒരു യമനി സ്ത്രീയും ആണ് ചെയ്തത് എന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. താങ്കൾ പറയുന്ന കാമുകനും, പിഴച്ചവളും, എന്ന പ്രയോഗങ്ങൾ നടത്താൻ എനിക്ക് അവരെ കുറിച്ച് ഒന്നും അറിയില്ല. ആരാണ് കള്ളം പറയുന്നത് എന്നും എനിക്കറിയില്ല. സുഹൃത്തിൻ്റെ രൂക്ഷം, വിവരണം വായിച്ചാൽ താങ്കൾക്ക് ഇതിലെല്ലാം ഇടപെടേണ്ടി വന്നതാണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇതിൽ പെട്ട ആളുകളെ നേരിട്ടറിയാവുന്നതാണ് എന്ന് തോന്നുന്നു. അവരവരുടെ അടുത്ത് തെറ്റുകൾ പറ്റിയിട്ടുണ്ട് എങ്കിൽ അവരതിൽ പക്ഷാതപിക്കുന്നുണ്ടെങ്കിൽ അവരുടെ വിധി ദൈവം തീരുമാനിക്കും…. അഭിപ്രായം പറയണമെങ്കിൽ വക്കീലും, ഡോക്ടറും ആവണമെന്നില്ല. മനുഷ്യരുടെ വേദനകളും, കഷ്ടപ്പാടുകളും അറിയുന്ന അനുഭവിച്ച…പച്ചയായ മനുഷ്യൻ ആയാൽ മതി…
ഇനി പല കദനകഥകളും വരും. ചതിച്ചു തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ കൊടുത്തിരുന്നെങ്കിൽ മരണത്തോളം കാര്യങ്ങൾ എത്തില്ലായിരുന്നു. മൃതദേഹം കഷണങ്ങൾ ആക്കാതിരുന്നെങ്കിൽ ദയാധനംകൊണ്ട് രക്ഷപ്പെടാൻ കഴിയുമായിരുന്നു.
ഈ വൃത്തികെട്ട ചാനലിനെ തീരെ നിയമ നടപടി ക്ക് പൊതു പ്രവർത്തകർ ഒരുങ്ങണം ഏതു രാജ്യത്താണ് ഉള്ളതന്ന് ഉറപ്പു വരുത്തണം
പാർട്ടണർ ഷിപ്പിൽ തുടങ്ങിയ ബിസിനസ് ഒറ്റക്ക് സ്വന്തമാക്കാൻ വേണ്ടി കൂടയുള്ളവനെ കൊന്ന് അത് 105 പീസാക്കി അവിടെയുള്ള വാട്ടർ ടാങ്കിൽ കൊണ്ടിട്ട് മൊത്തം പേരുടേയും കുടിവെള്ളം മുട്ടിച്ച ഇവൾ മാപ്പർഹിക്കുന്നില്ല വധശിക്ഷയിൽ കുറഞ്ഞതൊന്നും അവളർഹിക്കുന്നില്ല
അതിബുദ്ധി ആപത്താണ്. നിമിഷപ്രിയയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. പെട്ടെന്ന് പണം ഉണ്ടാക്കാൻ വേണ്ടി കണ്ടുപിടിച്ച അതിബുദ്ധി കുറുക്കുവഴി കൊലപാതകത്തിലേക്കും പിന്നീട് തൂക്കുകയറിലേക്കും എത്തി. നിമിഷപ്രിയ നാട്ടിൽ നിന്ന് നേഴ്സ് ജോലിക്ക് വേണ്ടി യമനിൽ എത്തിയതാണ്. നാട്ടിൽ ഭർത്താവും രണ്ടു കുട്ടികളും ഉള്ള ആളാണ്. യമനിൽ ചെന്ന് യമനി പൗരനെ കല്യാണം കഴിച്ചു അവിടെ ക്ലിനിക്ക് തുടങ്ങുന്നു. ക്ലിനിക്ക് തുടങ്ങിയതിനു ശേഷം യമനി പൗരനെ ഒഴിവാക്കാൻ നോക്കുന്നു. അങ്ങനെ അസ്വാദങ്ങൾ തുടങ്ങുകയും യമനി പൗരനെ മരുന്നു കുത്തിവച്ച് കൊന്നതിനുശേഷം വാട്ടർ ടാങ്കിൽ കൊണ്ടുപോയി ഇടുന്നു. അവിടുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടികൂടുന്നു. ജയിലിലാകുന്നു. ഈ കൃത്യത്തിന് സഹായിച്ച ഒരു സഹപ്രവർത്തകയുണ്ടായിരുന്നു അവരുടെ മൊഴിയാണ് നിമിഷപ്രിയയുടെ തൂക്കുകയറിലേക്ക് എത്തിച്ചത്…. യമനിൽ സ്ഥാപനം തുടങ്ങണമെങ്കിൽ അവിടുത്തെ പൗരന്റെ പേരിൽ മാത്രമേ നടക്കുകയുള്ളൂ. അതിനുവേണ്ടി താൽക്കാലികമായി അവിടുത്തെ പൗരനെ മതം മാറി കല്യാണം കഴിക്കുന്നു. കല്യാണം കഴിഞ്ഞ് സ്ഥാപനത്തിൻറെ ലൈസൻസ് നേടിയെടുത്തതിന് ശേഷം ഭർത്താവിനെ ഒഴിവാക്കി സ്ഥാപനം ഒറ്റയ്ക്ക് നടത്താനുള്ള ബുദ്ധിയായിരുന്നു പ്ലാൻ ചെയ്തത്. നാട്ടിലുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും അറിവോടുകൂടിയാണ് കാര്യങ്ങൾ അത്രയും നടന്നിട്ടുള്ളത്…. യമനിൽ കല്യാണം കഴിക്കുകയും രണ്ടുപേരുംകൂടി നാട്ടിൽ കോതമംഗലത്ത് വന്ന് താമസിക്കുകയും അതിനുശേഷം മടങ്ങി പോവുകയും ചെയ്തിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം നിമിഷ പ്രിയയുടെ നാട്ടിലുള്ള ഭർത്താവ് തന്നെ ചാനലുകൾക്ക് മുമ്പിൽ പറഞ്ഞിട്ടുള്ളതാണ്.
എന്തായാലും ഇപ്പോൾ അവസാനം കൊലപാതകം കേസിൽ പ്രതിയായി വധശിക്ഷ കാത്ത് കഴിയുന്നു. ഇതിനിടയ്ക്ക് ബ്ലഡ് മണി കൊടുത്തു വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമം ചില ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട ആൾക്കാർ നടത്തുകയും കുറെ പണം വിരിക്കുകയും പിരിച്ച പണവുമായി അവർ മുങ്ങുകയും ചെയ്തു. യൂസഫലിയെ യൂസഫലിയുടെ കയ്യിൽ നിന്നും പണം ഒരു ശ്രമം നടത്തിയിരുന്നു ചില ഉന്നത വ്യക്തിത്വങ്ങൾ ദുബായിൽ പോയി അദ്ദേഹത്തെ കാണുകയും ചെയ്തു എന്തോ അദ്ദേഹം ഈ കെണിയിൽ വീണില്ല
ഇതിൽ എവിടെയോ ഒരു സ്പെല്ലിംഗ് പിശകുണ്ട്. ഉപ്പ് തിന്നവൻ വെളളം കുടിക്കും എന്ന് ആശ്വസിക്കാം
ഉം ഇതും പറഞ്ഞു ഇരുന്നോ 16 ന് തൂക്കും
വെറുതെ ആ സ്ത്രീയെ ഒരു സത്യാവസ്ഥ യും അറിയാത്തആളുകൾ കമെന്റ് ഇടുന്നു ആ യെമൻ പൗരന്റെ ക്രൂരത മൂലം അബദ്ധത്തിൽ സംഭവിച്ചത് ആണെങ്കിലോ സത്യം അറിയാതെ ആരെയും കുത്യപെടുത്തരുത്
കൊള്ളാം ഈ സമയത്ത് ഇങ്ങനെ ഉള്ള പല കുറ്റങ്ങളും ഇവൾ അയാളുടെ മേൽ ചുമത്തിയാൽ ഇവൾ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല ഇവളെ കേസ് നീണ്ടു പോകാത്തൊള്ളൂ. കൂടാതെ അയാളുടെ കുടുംബം ഇവൾക്ക് മാപ്പ് കൊടുക്കുകയുമില്ല. കൊന്ന് 100 കഷ്ണം ആക്കിയതും പോരാ എന്തോ നല്ല പ്രവർത്തി ചയ്ത പോലെ ഞായീകരിക്കുന്നു