വിദ്യാര്‍ത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലു കഴുകിച്ച് ‘പാദപൂജ’ നടത്തിയ സംഭവം വിവാദമായി

കാസർഗോഡ്: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള കാക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലുകൾ കഴുകിച്ചതായി പരാതി. സ്കൂളിൽ നിന്ന് വിരമിച്ച 30 ഓളം അദ്ധ്യാപകരുടെ കാലുകൾ കഴുകി പൂക്കൾ അർപ്പിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചതായാണ് ആരോപണം. വ്യാഴാഴ്ച ഗുരുപൂർണ്ണിമയുടെ ഭാഗമായി അദ്ധ്യാപകരെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു.

അദ്ധ്യാപകരെ കസേരകളിൽ നിരനിരയായി ഇരുത്തി, വിദ്യാർത്ഥികളെ കാലിനു അഭിമുഖമായി നിലത്ത് മുട്ടുകുത്തിച്ചതിനു ശേഷം വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ കാലിൽ തൊട്ട് വന്ദിച്ചു, കാലിൽ പൂക്കൾ അർപ്പിച്ചു, വെള്ളം തളിച്ചു ‘പാദ സ്നാനം’ നടത്തി. സംഘാടകരാണ് ഈ ചടങ്ങ് നടത്തിയത്. വരും വർഷങ്ങളിലും ഈ ആചാരം തുടരുക എന്നതാണ് പരിപാടിയെന്ന് സ്കൂൾ അധികൃതർ പറയുന്നു.

Leave a Comment

More News