നക്ഷത്ര ഫലം (12-07-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും.

കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം പൊതുവെ സമാധാനത്തിൻ്റെയും സമ്പൽസമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങള്‍ കുറേക്കൂടി സമയം ആനന്ദത്തിനായി മാറ്റിവക്കും.

തുലാം: ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌നങ്ങളാൽ സങ്കീര്‍ണണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ നിങ്ങളുടെ അമ്മയുമായുള്ള പിണക്കമോ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. ജലാശയങ്ങളില്‍ നിന്ന് അകന്ന് നിൽകുക. ഇന്ന് യാത്ര ഫലവത്താകില്ല. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.

വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾക്കായി ഭാഗ്യാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാണ്. ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കും. സഹോദരങ്ങളോടൊപ്പമിരുന്ന് നിങ്ങള്‍ പ്രധാന കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യും. അതിന് ഫലമുണ്ടാവുകയും ചെയ്യും. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചെറിയ യാത്രകള്‍ സംതൃപ്‌തി പകരും. ജോലിസ്ഥലത്തെ അപ്രതീക്ഷിതവിജയവും ആഹ്‌ളാദത്തിന് കാരണമാകും.

ധനു: ഇന്ന് നിങ്ങൾ സമാധാനം തേടിയേക്കാം. വളരെ അധികം സന്തോഷത്തോടെയും ബുദ്ധിപരമായും ആണ് ഇന്ന് നിങ്ങൾ മറ്റുള്ളവരോട് പെരുമാറുക. അത് ചുറ്റുമുള്ളവരിലും പ്രതിഫലിക്കും.

മകരം: സന്തോഷകരമായ ദാമ്പത്യജീവിതമോ പ്രണയബന്ധമോ നിങ്ങള്‍ക്കിന്ന് അനുഭവിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കും. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്. നിങ്ങള്‍ക്ക് ഒരു പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. ഏൽപിച്ച ജോലികള്‍ നിങ്ങള്‍ കൃത്യമായി ചെയ്‌തു തീര്‍ക്കും.

കുംഭം: നിങ്ങളുടെ ആരോഗ്യം, പോഷണം, ഫിറ്റ്നസ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഇപ്പോൾ. നിങ്ങള്‍ വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതെ ശ്രദ്ധിക്കണം. നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിൻ്റെയും കാര്യത്തിൽ നിങ്ങള്‍ക്ക് ശ്രദ്ധവേണം.

മീനം: സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം ദൃഢതരമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അതിനായി നിങ്ങള്‍ ധാരാളം സമയം ചെലവഴിക്കും. ഇന്ന് വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്ര നടത്താൻ സാധ്യത. ഇന്നത്തെ ദിവസം പ്രണയം പറയാനും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ശുഭകരമായ ദിവസമാണ്.

മേടം: നിങ്ങളുടെ ജീവിതത്തിന്‍റെ പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുണ്ടാവുന്ന ദിവസമാണ് ഇന്ന്. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. വീട് മോടികൂട്ടുന്നതിനെക്കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍. ഓഫീസിലെ ജോലിഭാരം നിങ്ങള്‍ക്ക് പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ഇടവം: ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ദിവസമാണ്. ഒരു ദീര്‍ഘയാത്രക്ക് സാധ്യതയുണ്ട്. അകലെയുള്ള സുഹൃത്തുക്കളില്‍ നിന്ന് വാര്‍ത്തകള്‍ വന്നുചേരും. വിദേശയാത്രക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

മിഥുനം: നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾക്ക് ഗുണമായി വന്നുചേരും. പ്രതികൂലതരംഗങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളർത്തും അതിനാൽ ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. പ്രാര്‍ഥന വളരെ പ്രാധാന്യത്തോടെ കാണുക. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക.

കര്‍ക്കടകം: ആഡംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും നിങ്ങള്‍ക്കിന്ന് സന്തോഷം പകരും. തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. വ്യാപാരത്തില്‍ അഭിവൃദ്ധി പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലത പ്രകടിപ്പിക്കും. ഇപ്പോൾ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന യാത്രകള്‍ ഫലവത്താകും.

Leave a Comment

More News