
ആലുവ: നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെൻറിന്റെ രണ്ട് ദിവസത്തെ ലീഡേഴ്സ് മീറ്റ് ആലുവ ഹിറ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കേരളത്തിനു പുറമെ ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, ഡൽഹി, ഝാർഘണ്ഡ്, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജന നേതാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള, ഹുസൈനി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. ആരിഫലി, ദേശീയ വൈസ് പ്രസിഡന്റ് എസ്. അമീനുൽ ഹസൻ, എം. സാജിദ്, കെ.കെ സുഹൈൽ, സി.ടി സുഹൈബ്, ഉമർ ഖാൻ തുടങ്ങിയവർ സംസാരിക്കും.
പുതിയ കാലയളവിലേക്കുള്ള ദേശീയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
