ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാകാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോൾ സൂക്ഷിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക.
തുലാം: ഇന്ന് നിങ്ങള്‍ക്ക് മാനസികോന്മേഷമുണ്ടാകും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടേയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.
വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ദിവസമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും. അമ്മക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. വിരുദ്ധ താത്‌പ്പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് നിങ്ങളുടെ കുടുംബാന്തരീക്ഷവും കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖ നിദ്ര അപ്രാപ്യമാകും.
ധനു: നിങ്ങളുടെ വാക്കുകളിലെ ജ്ഞാനവും പ്രവൃത്തിയും മറ്റുളളവരിൽ പ്രീതി ജനിപ്പിക്കും. ജോലി സ്ഥലത്തു നിന്ന് നല്ല വാർത്തകൾ അറിയാൻ സാധിക്കും. സാമ്പത്തിക ഇടപാടുകൾക്ക് നല്ല ദിവസം.
മകരം: ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും ഫലം കണ്ടെന്ന് വരില്ല. തത്കാരണത്താൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. ഇന്ന് മറ്റുള്ളവരുമായുള്ള അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദങ്ങളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക്കാരണമാകും.
കുംഭം: ഭാവിപദ്ധതികളുടെ നടത്തിപ്പിൽ തടസം തോന്നിയേക്കാം. നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഇപ്പോൾ തന്നെ പരിശ്രമിക്കുക. ഉദാരമനോഭാവം നിങ്ങൾ ഇതിനകം നേടിയിട്ടുള്ള സദ്ഗുണത്തോട് കൂട്ടിച്ചേർക്കുന്നു.
മീനം: ജീവിതത്തിൽ നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിലെ അപ്രതീക്ഷിതമായ അസുഖം നിങ്ങളെ വിഷമിപ്പിക്കുന്നു. പ്രതിസന്ധികളെ സംയമനപൂർവം നേരിടുക. നിങ്ങളെ സമ്മർദത്തിലാക്കാൻ ആരേയും അനുവദിക്കരുത്.
മേടം: ഇന്ന് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാൻ നല്ല ദിവസമാണ്. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ സുഹൃത്തുക്കൾ ഭാവിയിൽ പ്രയോജനമുള്ളവരായി തീരും. മക്കൾ നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടാവും. പ്രകൃതിരമണീയമായ സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും ഇന്ന് സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.
ഇടവം: ഉദ്യോഗസ്ഥർക്ക് നല്ല ദിവസം. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും.
മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ സുപ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവക്കുക.
കര്‍ക്കിടകം: നിങ്ങൾ നിങ്ങളുടെ ജോലിക്ക് പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടുകൂടി എത്രയും പെട്ടന്ന് ചെയ്‌തു തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്.
