മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണം: വെൽഫെയർ പാർട്ടി

മങ്കട: മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി.

കെട്ടിടങ്ങൾക്ക് അനുവദിക്കുന്ന കോടികളുടെ കണക്കല്ല, ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഡോക്ടർമാരും ആവശ്യത്തിന് സ്റ്റാഫ് പാറ്റേണുമാണ് മങ്കട ഗവൺമെന്റ് ആശുപത്രിക്ക് ആവശ്യം. താലൂക്ക് ആശുപത്രിയായി കൊട്ടിഘോഷിച്ച ആശുപത്രി നിലവിൽ സി.എച്.സി യായി തുടരുമ്പോഴും ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേൺ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. നിലവിലുള്ള ഡോക്ടർമാർ തന്നെ മറ്റു താലൂക്ക് ആശുപത്രിയിലും സേവനങ്ങൾ ചെയ്യുന്നവരാണ്. രാത്രികാല, ഇവനിഗ് ഒ പി കൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തൽക്കാലിക സംവിധാനം മാത്രവും. നാമമാത്രമായ ഡോക്ടർ മാരെ വെച്ച് മണ്ഡലത്തിലെ ഏക ആശ്രയമായ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാതെ, പൊതു ജനം മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിഗതിയാണ്. സർക്കാരിന്റെ അഴകുഴമ്പൻ സമീപനം അവസാനിപ്പിച്ച് മങ്കടയിലെ ജനങ്ങളോട് നീതി കാണിക്കണമെന്നും വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള ഡോക്ടർ ലീവിൽ ആയതോടെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ടിനെയും മങ്കട ബ്ലോക്ക് പ്രസിഡണ്ടിനെയും പാർട്ടി നേതാക്കൾ സന്ദർശിച്ചു.

പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദലി മാസ്റ്റർ, വൈസ് പ്രസിഡന്റ് ഡാനിഷ് മങ്കട, എം കെ ജമാലുദീൻ, അറഫാത്ത് ശരീഫ് എന്നിവർ സംബന്ധിച്ചു.

Leave a Comment

More News