ബുൾഡോസർ കർസേവക്കെതിരെ തെരുവിലിറങ്ങുക: സോളിഡാരിറ്റി

‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ’ അസമിലെ മുസ്‌ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലി

മലപ്പുറം: ആസാമിലെ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയൊഴിപ്പിക്കൽ ബുൾഡോസർ കർസേവയാണെന്നും ഈ ഹിന്ദുത്വ വംശഹത്യാ പദ്ധതിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി ടി സുഹൈബ്. അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ ‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ’ എന്ന തലക്കെട്ടിൽ മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി അൻഫാൽ ജാൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ എം ഐ അനസ് മൻസൂർ, യാസിർ കൊണ്ടോട്ടി, ജംഷീദ് കെ, മുനീർ മങ്കട, വാസിൽ, അമീൻ വേങ്ങര, തഹ്‌സീൻ മമ്പാട് എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News