മൗണ്ട് ഒലീവ് സെന്റ് തോമസിൽ പെരുന്നാളും ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും.

Trustees and Secretaries honored

മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി ): സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ പെരുന്നാൾ ആഘോഷവും മുൻ വർഷങ്ങളിലെ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും നടന്നു.

ജൂലൈ 2 ബുധനാഴ്ച (കോലഞ്ചേരി) ഫാ.ഗീവറുഗീസ് വള്ളിക്കാട്ടിലും, 3 വ്യാഴാഴ്ച (ഡിട്രോയിറ്റ്) ഡീക്കൻ യെൻ തോമസും കൺവൻഷൻ പ്രസംഗങ്ങൾ നടത്തി. വെള്ളിയാഴ്ച ഫിലഡൽഫിയയിൽ നിന്നുള്ള ഫാ.ഗീവറുഗീസ് ജോൺ പെരുന്നാൾ സന്ദേശം നൽകി. തുടർന്ന് റാസ, ക്രിസ്ത്യൻ മ്യൂസിക്കൽ കൺസർട്ട്, കരിമരുന്ന് പ്രയോഗം, തട്ടുകട എന്നിവയും ഉണ്ടായിരുന്നു.

ശനിയാഴ്ച്ച രാവിലെ ബാൾട്ടിമോർ സെന്റ് തോമസ് ഇടവക വികാരി ഫാ. ടോബിൻ പി മാത്യുവിന്റെ കാർമികത്വത്തിലുള്ള കുർബാന. തുടർന്ന് മൗണ്ട് ഒലീവിൽ ഇടവക ആരംഭിച്ചതിന് ശേഷമുള്ള ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. കൈക്കാരന്മാരായിരുന്ന ഫിലിപ്പ് തങ്കച്ചൻ, തോമസ് കുട്ടി ഡാനിയൽ, സുനോജ് തമ്പി, റിനു ചെറിയാൻ, സെക്രട്ടറിമാരായിരുന്ന ജോർജ് തുമ്പയിൽ, ഡോ. ജോളി കുരുവിള, നിതിൻ ഏബ്രഹാം എന്നിവരുടെ സ്തുത്യർഹമായ സേവനങ്ങളെ പരിഗണിച്ച് വികാരി ഫാ. ഷിബു ഡാനിയൽ എല്ലാവർക്കും മൊമന്റോ നൽകി. വികാരി ഫാ .ഷിബു ഡാനിയേലിനുള്ള മൊമന്റോ കൈക്കാരൻ റോഷിൻ ജോർജും സെക്രട്ടറി ജോർജ് തുമ്പയിലും സന്നിഹിതനായിരുന്ന ഫാ. ടോബിൻ പി മാത്യുവും ചേർന്ന് നൽകി.

നേർച്ചവിളമ്പും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. പെരുന്നാൾ പേട്രൺമാരായി തോമസ്‌കുട്ടി ഡാനിയൽ/റോസ്ലിൻ ഡാനിയൽ, റിനു / ബിന്ദു ചെറിയാൻ, ചെറിയാൻ ജൂബിലി / ഡോ. ജോഡി തോമസ്, മാത്യു സി മാത്യു/ മോളി മാത്യു , ഫിലിപ്പ് / സൂസൻ ജോസഫ് എന്നിവർ സേവനമനുഷ്ഠിച്ചു.

Achen honored
Christian Devotional Concert
Perunal Patrons with Vicar, Trustee and Secretary
Thattu Kada
Church during Perunal
In front of Thattu Kada

Leave a Comment

More News