തൃശൂർ: സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകൾ തകർക്കുവാനുള്ള ഇടതുപക്ഷ സർക്കാരിൻ്റെ നയ നിലപാടുകൾക്കെതിരെയും, ക്ഷേമനിധി ബോർഡിൽ അംഗമായ തൊഴിലാളികൾക്ക് സാമൂഹ്യ പെൻഷൻ തടയുന്ന സർക്കാർ തീരുമാനങ്ങൾക്കെതിരെയും ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എഫ് ഐ ടി യു ദേശീയ ജനറൽ സെക്രട്ടറി എം ജോസഫ് ജോൺ.
എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി സാഹിത്യ അക്കാദമി ഹാളിൽ ക്ഷേമനിധി ബോർഡുകൾ അട്ടിമറിക്കുവാൻ അനുവദിക്കുകയില്ല എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഫ് ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം എസ് സംസ്ഥാന സെക്രട്ടറി
കെ കെ ചന്ദ്രൻ, എസ് ടി യു ദേശീയ എക്സിക്യൂട്ടീവ് മെംബർ പി എ ഷാഹുൽഹമീദ്, നിർമാണ തെഴിലാളി ഐക്യസമിതി ചെയർമാൻ ടി എൻ രാജൻ, എസ് ഡി ടി യു ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ്കുൽ അക്ബർ, സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലിം മമ്പാട്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ എസ് നിസാർ, എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട് എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
ഷാനവാസ് കോട്ടയം, സിറാജ് തുറവൂർ, ജമീല സുലൈമാൻ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകി. സമര കൺവീനർ അർച്ചന പ്രജിത്ത് സ്വാഗതവും, എംഎച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.
