ഒരു വർഷം നീളുന്ന ‘അമേരിക്ക 250’ വാർഷികാഘോഷം: ഉദ്ഘാടനം ഇന്ന്

ഫിലഡൽഫിയ: ഒരു വർഷം നീളുന്ന ‘അമേരിക്ക 250’ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം, ഇന്ന് , ജൂലൈ 19, ശനിയാഴ്ച, വൈകുന്നേരം മൂന്നു മണിയ്ക്ക് ഫിലഡൽഫിയ സെൻ്റ് തോമസ് സീറോ മലബാർ പള്ളിയിലെ സെൻ്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റേറ്റ് റപ്രസെൻ്റേറ്റിവ് ഷോൺ ഡൊഗടീ, ഏഷ്യാനെറ്റ് നോർത്ത് അമേരിക്കാ ഹെഡ് ഡോ. കൃഷ്ണ കിഷോർ, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റേണി ജോവിൻ ജോസ് ആറ്റുപുറം, കോൺഗ്രസ് മാൻ ബ്രിയാൻ ഫിറ്റ്സ് പാട്രിക്സ്, ഫാ. എം കെ കുര്യാക്കോസ്, പ്രൊഫ. കോശി തലയ്ക്കൽ, മുൻ സിറ്റി കൗൺസിൽമാൻ ഡേവിഡ് ഓ, ഏഷ്യൻ അമേരിക്കൻ ബിസിനസ് അലയൻസ് ചെയർ ഓഫ് ഗവേണൻസ് ജേസൺ പെയൺ, വിൻസൻ്റ് ഇമ്മാനുവേൽ, ജോർജ് മാത്യൂ, സുധാ കർത്താ, ഡോ. ഉമർ ഫാറൂക്, ഡോ, ആനി ഏബ്രാഹം എന്നിവരും വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും മുഖ്യാതിഥികളാകും. “ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിലാ”ണ് ഏകോപനം നിർവഹിക്കുന്നത്. ഓർമാ ഇൻ്റർ നാഷണലിൻ്റെ ആഘോഷ കാര്യ സമിതിയാണ്ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ.

അമേരിക്കൻ ദേശീയതയിൽ, അമേരിക്കൻ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് “ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ” നിർവഹിക്കുക.

“അമേരിക്ക 250 വാർഷികാഘോഷങ്ങൾ”, മൂർദ്ധന്യത്തിൽ എത്തുന്ന, ജൂലൈ 4, 2026 വരെ, “ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ”, അണ മുറിയാതെ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും വേദികളിലും, എണ്ണം പറഞ്ഞ അമേരിക്കൻ മലയാളികളുടെ അമേരിക്കൻ ജീവിത സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും നടത്തും. അമേരിക്കൻ മലയാളികളിലെ ഒന്ന്, രണ്ട് , മൂന്ന് തലമുറകളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും. രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾ, നഴ്‌സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിച്ച അമേരിക്കൻ മലയാള വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക.

ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികളായ ജോസ് ആറ്റുപുറം ( ട്രസ്റ്റീ ബോഡ് ചെയർമാൻ), സജി സെബാസ്റ്റ്യൻ (പ്രസിഡൻ്റ്), പിൻ്റോ കണ്ണമ്പള്ളി ( വൈസ് പ്രസിഡൻ്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ ( ട്രഷറാർ), മെർലിൻ മേരി അഗസ്റ്റിൻ (പി ആർ ഓ), വിൻസൻ്റ് ഇമ്മാനുവേൽ ( പബ്ളിക് അഫയേഴ്സ് ചെയർ), ജോസഫ് കുന്നേൽ ( ലീഗൽ കൗൺസിൽ ചെയർ), ജോസ് തോമസ് ( ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ), ജോ തോമസ് (ബിസിനസ് ബിഗ് വിഗ്), ജോവിൻ ജോസ് (ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക് അറ്റേണി, ചീഫ് ഓഫ് സ്പെഷ്യൽ ഇൻ വെസ്റ്റിഗേഷൻസ്- മേജർ ക്രൈം യൂനിറ്റ്സ്, ചീഫ് ഓഫ് ഗ്രാൻ്റ് ജൂറി), അനീഷ് ജയിംസ് (ബിസിനസ്സ് കൺസൾട്ടൻ്റ്), പ്രശസ്ത നർത്തകി നിമ്മീ ദാസ് (നൃത്ത വർഷിണി അവാഡ് ഫെയിം), ഷൈലാ രാജൻ (ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡ്ൻ്റ് ), ജോർജ് നടവയൽ (കൗൺസിൽ ചെയർമാൻ) എന്നിവരണ് കൗൺസിൽ അംഗങ്ങൾ.

Leave a Comment

More News