നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാവണം: പ്രവാസി വെല്‍ഫയര്‍

പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സായഹ്നം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമായാല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്ന് ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്‌ കൈവിലങ്ങിടുന്നവര്‍’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സായഹ്നം അഭിപ്രായപ്പെട്ടു. അപകടകരമാം വിധം മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് വത്കരിക്കപ്പെടുകയും സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ ചര്‍ച്ചാ സയാഹ്നം സംഘടിപ്പിച്ചത്. ഭരണഘടനയിലെ മൗലിക അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള പാലമായി വര്‍ത്തിക്കുകയും ജനാഭിലാഷം പ്രതിഫലിപ്പിക്കുയും ഭരണ സംവിധാനത്തിന്റെ നയങ്ങളിലുള്ള വിയോജിപ്പ് സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചും എക്കാലവും ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചു കൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതയടക്കം ഏത് മനുഷ്യാവകാശ ലംഘനങ്ങളും വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ പ്രവര്‍ത്തകരുടെ ബാധ്യതയും മാധ്യമ ധാര്‍മികതയുമാണ്. സത്യങ്ങള്‍ പറയുമ്പോള്‍ യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ആവിഷകാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷം തങ്ങൾക്കെതിരെ വരുന്ന ജനാധിപത്യ സംവാദങ്ങള അക്രമത്തിലൂടെ നേരിടുമെന്ന് ഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ചാ സയാഹ്നത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ചര്‍ച്ചാ സയാഹ്നം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ വിഷയാവതരണം നടത്തി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് അലി, നജീം കൊല്ലം ,അബ്ദുല്‍ വാഹിദ്, ഷെജീർ തൃശ്ശൂർ, അയ്യൂബ് പെരുമാതുറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മോഡറേറ്ററായിരുന്നു. കജന്‍ ജോണ്‍സണ്‍ നന്ദി പ്രകാശിപ്പിച്ചു.

Video Link:- https://we.tl/t-t4tAKpXMnI

Leave a Comment

More News