കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ സംഘാടക സമിതി നിലവിൽ വന്നു

നീരേറ്റുപുറം: നാടിന്റെ വികസന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾ വഴിവിളക്കുകൾ ആകണമെന്ന് ആന്റോ ആന്റണി എംപി പ്രസ്താവിച്ചു. കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. എബ്രഹാം മുളമൂട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പമ്പാ ബോട്ട് റേസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ നടക്കുന്നത്.

അഡ്വ. ചെറിയാൻ കുരുവിള ‘കുട്ടനാട് പൂരം 2025’ വിശദീകരണം നടത്തി. വിവിധ മേഖലകളിൽ വാണിജ്യ മേള, സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കലാമത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ സംഘടിപ്പിക്കും.

തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, മർച്ചന്റ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് പ്രസിഡന്റ് സലിം എം, പമ്പാ ബോട്ട് റേസ് ക്ലബ് വർക്കിംഗ് പ്രസിഡൻ്റ് വിക്ടർ ടി.തോമസ്, സെക്രട്ടറി പുന്നൂസ് ജോസഫ്, ഫിനാൻസ് കമ്മിറ്റി ചെയര്‍മാന്‍ സജി പോത്തൻ, ഷിബു വി വർക്കി, അഡ്വ. ജെനു മാത്യു, ജനറൽ കൺവീനർമാരായ അഡ്വ. ഉമ്മൻ എം മാത്യു, ഡോ. ജോൺസൺ വി ഇടിക്കുള, വൈസ് പ്രസിഡന്റ് നീത ജോർജ്, അനിൽകുമാർ മദേഴ്സ്, ലിനു വി വട്ടപ്പറമ്പിൽ, ഷിബു കോയിക്കേരിൽ, സജി കൂടാരത്തിൽ, വി ആർ രാജേഷ്, ബിനു കുരുവിള, ജോയി ആറ്റുമാലിൽ, അനിൽ സി ഉഷസ്, റെജി വേങ്ങൽ, പി.സി. രാജു. ബിനു ജോർജ്ജ് പട്ടടപറമ്പിൽ, പിബി വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ എ.ജെ രാജൻ രക്ഷാധികാരിയും അഡ്വ. ചെറിയാൻ കുരുവിള ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായി 31 അംഗ സംഘാടക സമിതി രൂപീകരിച്ചു.

നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേള സെപ്റ്റംബര്‍ 4ന് നടക്കും.

Leave a Comment

More News